Advertisement

TVK യ്ക്ക് 28 പോഷക സംഘടനകൾ; പട്ടികയിൽ കുട്ടികൾ, മത്സ്യത്തൊഴിലാളികള്‍, വീടില്ലാത്തവര്‍, ഡോക്ടര്‍മാര്‍

February 11, 2025
Google News 1 minute Read

TVK യ്ക്ക് 28 പോഷക സംഘടനകൾ.പാർട്ടി നേതൃത്വം തയാറാക്കിയ പട്ടികയിൽ കുട്ടികളുടെ വിഭാഗവും. കാലാവസ്ഥ പഠനം,ഫാക്ട്ചെക്, വിരമിച്ച സർക്കാർ ജീവനക്കാർ,ഭിന്നശേഷിക്കാർ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പ്രവർത്തനം നടക്കും. തമിഴക വെട്രി കഴകമെന്ന പാര്‍ട്ടി രൂപീകരിച്ചിട്ട് ഒരുവര്‍ഷം തികഞ്ഞതിന് പിന്നാലെയാണ് പോഷക സംഘടനകള്‍ രൂപികരിച്ചത്.

യൂവജന, വിദ്യാര്‍ഥി, വനിത, ഭിന്നശേഷി, കേഡര്‍, വ്യാപാരികള്‍, മത്സ്യത്തൊഴിലാളികള്‍, നെയ്ത്തുകാര്‍, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. തൊഴിലാളികള്‍, സംരംഭകര്‍, വീടില്ലാത്തവര്‍, ഡോക്ടര്‍മാര്‍. കര്‍ഷകര്‍, കലാ – സാംസ്‌കാരികം, വളണ്ടിയര്‍മാര്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, അഭിഭാഷകര്‍, മീഡിയ. ട്രാന്‍സ് ജന്‍ഡേഴ്‌സ്, കാലാവസ്ഥ പഠനം തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് പ്രവര്‍ത്തനം നടത്തുക. പോഷക സംഘടനകളുടെ ഉത്തരവാദിത്തം നേതാക്കളായ അധവ് അര്‍ജുന, നിര്‍മല്‍ കുമാര്‍, ജഗദീഷ് രാജ്‌മോഹന്‍, ലയോണ മണി എന്നിവര്‍ക്കാണ്.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോറുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. വിജയ്യുടെ ചെന്നൈ നീലാങ്കരയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രണ്ടര മണിക്കൂറോളം നീണ്ട യോഗത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തതായാണു സൂചന. 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കാനാണു നടന്റെ തീരുമാനം. ഡിഎംകെ, അണ്ണാഡിഎംകെ, ബിജെപി പാര്‍ട്ടികളുമായി സഖ്യമില്ലെന്നും വിജയ്യുടെ നേതൃത്വം അംഗീകരിക്കുന്ന മറ്റു പാര്‍ട്ടികളുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights : TVK has 28 nutritional organizations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here