‘ബസ് സ്‌റ്റോപ്പിൽ കിടന്നുറങ്ങിയ യുവാവിനെ സ്കൂ ഡ്രൈവർ കുത്തിയിറക്കി കൊല്ലാൻ ശ്രമം’; സംഭവം ആലുവയിൽ

ആലുവ പൂക്കാട്ടുപടിയിൽ ബസ് സ്‌റ്റോപ്പിൽ കിടന്നുറങ്ങിയ യുവാവിന്റെ ശരീരീരത്തിൽ സ്കൂ ഡ്രൈവർ കുത്തിയിറക്കി കൊല്ലാൻ ശ്രമം. യുവാവ് കളമശ്ശേരി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സ്കൂഡ്രൈവർ ശ്വാസകോശം തുളഞ്ഞ് മറു ഭാഗത്തത്തി.
ഇന്നലെ വൈകിട്ട് ആലുവ പുക്കാട്ടുപടി ജംഗ്ഷന് സമീപത്തെ ബസ്റ്റോപ്പിൽ ഉറങ്ങി കിടക്കുന്നതിനിടെയാണ് സംഭവം. കാക്കനാട് സ്വദേശി മുൻസീറിനാണ് സ്കൂ ഡ്രൈവർ കൊണ്ടുള്ള കുത്തേറ്റത്. രാത്രിയായതിനാൽ കുത്തിയ ആളെ തിരിച്ചറിയാൻ ആയില്ല എന്നാണ് യുവാവ് പോലീസിന് നൽകിയ മൊഴി.
ഇതിനുപുറമേ ഇദ്ദേഹത്തിൻറെ മുതുകിലും കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. സിസിടിവി ഉൾപ്പെടെയുള്ള പരിശോധിച്ച് എടത്തല പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
Story Highlights : Youngster murder attempt in aluva busstop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here