എക്‌സ്റ്ററിനും ഓറയ്ക്കും പുതിയ വേരിയന്റുകളും ഫീച്ചറുകളും അവതരിപ്പിച്ച് ഹ്യുണ്ടയ്

എന്‍ട്രി ലെവല്‍ എസ് യു വിയുവി എക്‌സ്റ്ററിനും സെഡാന്‍ ഓറയ്ക്കും പുതിയ വേരിയന്റുകളും ആകര്‍ഷകങ്ങളായ പുതിയ ഫീച്ചറുകളും പ്രഖ്യാപിച്ച് ഹ്യുണ്ടയ് മോട്ടോര്‍ ഇന്ത്യ. മെച്ചപ്പെട്ട ഡ്രൈവിംഗ് അനുഭവവും ഉപയോക്താക്കള്‍ നല്‍കുന്ന പണത്തിന് മികച്ച ഗുണനിലവാരവും കംഫര്‍ട്ടും ഉറപ്പുവരുത്തുന്നതാകും നൂതന സാങ്കേതിക വിദ്യയിലൂന്നിയ പുതിയ ഫീച്ചറുകളെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ തരുണ്‍ ഗാര്‍ഗ് അറിയിച്ചു. (Hyundai introduces new variants and updates for EXTER and AURA)
ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുകയും ഒപ്പം ഏറ്റവും സ്മാര്‍ട്ടായ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തുകൊണ്ടാണ് എക്സ്റ്ററിന് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത്. എക്സ്റ്റര്‍ എസ് എക്‌സ് ടെക് വേരിയന്റില്‍ ഡ്യുവല്‍ ക്യാമറ ഡാഷ് ക്യാം ഇതില്‍ എടുത്തുപറയേണ്ട സവിശേഷതയാണ്. സ്റ്റാര്‍ട്ട്, സ്റ്റോപ്പ് പുഷ്ബട്ടണുകളുള്ള സ്മാര്‍ട്ട് കീകളാണ് ഹ്യുണ്ടയ് അവതരിപ്പിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഇലക്ട്രിക് സണ്‍റൂഫ്, 20.32 സെന്റീമിറ്റര്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും പുതിയ വേരിയന്റിലുണ്ടാകും. ഇതില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ അല്ലെങ്കില്‍ ആപ്പിള്‍ കാര്‍ പ്ലേ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഫുള്ളി ഓട്ടോമാറ്റിക് ടെംപറേച്ചര്‍ കണ്‍ട്രോള്‍ (FACT) ഡിജിറ്റല്‍ ഡിസ്‌പ്ലേയ്‌ക്കൊപ്പം ലഭ്യമാകും. പ്രൊജക്ടര്‍ ഹെഡ് ലാംപ് മറ്റൊരു സവിശേഷതയുമാണ്.
ഇനി പുതിയ എസ് പ്ലസ് വേരിയന്റിന്റെ പുതിയ ഫീച്ചറുകള്‍ പരിശോധിക്കാം.
സ്മാര്‍ട്ട് ഇലക്ട്രിക് സണ്‍റൂഫ്
R15 ഡ്യുവല്‍ ടോണ്‍ സ്‌റ്റൈല്‍ഡ് സ്റ്റീല്‍ വീല്‍
റിയര്‍ ക്യാമറ വിത്ത് സ്റ്റാറ്റിക് ഗൈഡ്‌ലൈന്‍സ്
20.3 സെന്റിമീറ്റര്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ( ആന്‍ഡ്രോയ്ഡ് ഓട്ടോ അല്ലെങ്കില്‍ ആപ്പിള്‍ കാര്‍ പ്ലേ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം)
റിയര്‍ എസി വെന്റ്‌സ്
ഇലക്ട്രിക്കായി ക്രമീകരിക്കാനാകുന്ന ഔട്ട്‌സൈഡ് റിയര്‍ വ്യൂ മിറര്‍
ഇനി എസ് വേരിയന്റില്‍(pL) കൂട്ടിച്ചേര്‍ത്ത മറ്റ് ആകര്‍ഷകമായ ഫീച്ചറുകള്‍ ഏതൊക്കെയെന്ന് നോക്കാം.
റിയര്‍ പാര്‍ക്കിംഗ് ക്യാമറ
ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍
വെഹിക്കിള്‍ സ്റ്റബിലിറ്റി മാനേജ്‌മെന്റ്
ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍
R15 ഡ്യുവല്‍ ടോണ്‍ സ്‌റ്റൈല്‍ഡ് സ്റ്റീല്‍ വീല്‍
20.32 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ( ആന്‍ഡ്രോയ്ഡ് ഓട്ടോ അല്ലെങ്കില്‍ ആപ്പിള്‍ കാര്‍ പ്ലേ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം)
ഇനി ഓറയുടെ പുതിയ വേരിയന്റിന്റെ സവിശേഷതകള്‍ പരിശോധിക്കാം
6.75 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ ഓഡിയോ
R15 ഡ്യുടാണ്‍ സ്‌റ്റൈല്‍ഡ് സ്റ്റീല്‍ വീല്‍
LED ഡേടൈം റണ്ണിങ് ലാംപ്‌സ്
റിയര്‍ വിങ് സ്‌പോയിലര്‍
ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം
റിയര്‍ എസി വെന്റ്
റിയര്‍ സെന്റര്‍ ആംറെസ്റ്റ് ( കപ്പ് ഹോള്‍ഡറിനൊപ്പം)
എക്‌സ്‌ക്ലൂസിവ് കോര്‍പറേറ്റ് എംബ്ലം
Story Highlights : Hyundai introduces new variants and updates for EXTER and AURA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here