പാതിവില തട്ടിപ്പ്: ജ.രാമചന്ദ്രന്‍ നായർക്കെതിരെ കേസെടുത്തതില്‍ വിമർശനവുമായി വിരമിച്ച ജഡ്ജിമാർ

പാതിവില തട്ടിപ്പ് കേസില്‍ ഹൈക്കോടതി മുന്‍ ജഡ്ജി, ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർക്കെതിരെ ക്രിമിനല്‍ കേസെടുത്തതില്‍ വിമർശനവുമായി വിരമിച്ച ജഡ്ജിമാരുടെ സംഘടന. കേസ് നിലനില്‍ക്കില്ലെന്നും പെരിന്തല്‍മണ്ണ സബ് ഇന്‍സ്പെകടർ പരാതി വേണ്ട വിതം അന്വേഷിച്ചില്ലെന്നും സംഘടന പ്രമേയം പാസ്സാക്കി. അഡ്വക്കറ്റ് ജനറലിനും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും, സംഘടന പ്രമേയം അയച്ചുകൊടുത്തു.(Half price fraud Retired judges criticized for filing case against J. Ramachandran Nair)
Read Also: കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പിന് വിലക്ക്
പെരിന്തൽമണ്ണ എസ്ഐയുടെ നടപടി പ്രതിഷേധാർഹം എന്നും പ്രമേയത്തിൽ പറയുന്നു. വലമ്പൂർ സ്വദേശി ഡാനിമോൻ നൽകിയ പരാതിയിലാണ് സി.എൻ രാമചന്ദ്രനെ പ്രതിയാക്കി പൊലീസ് കേസെടുത്തത്. നാഷണൽ എൻജിഒ കോൺഫഡറേഷൻ മലപ്പുറം രക്ഷാധികാരിയെന്ന പേരിലാണ് സി.എൻ രാമചന്ദ്രൻ നായരെ കേസില്‍ മൂന്നാം പ്രതിയാക്കിയത്.
Story Highlights : Half price fraud Retired judges criticized for filing case against J. Ramachandran Nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here