Advertisement

യുഎസിലെ അനധികൃത കുടിയേറ്റം; ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ഇന്ന് അമൃത്സറിൽ എത്തിയേക്കും

February 15, 2025
2 minutes Read

അമേരിക്കയിൽ നിയമവിരുദ്ധരായി കഴിയുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് അമൃത്സറിൽ എത്തിയേക്കും. ഇന്ത്യക്കാരുമായി രണ്ടുവിമാനങ്ങളാണ് പുറപ്പെട്ടത്. 119 കുടിയേറ്റക്കാരുമായാണ് വിമാനം എത്തുക. 67 പേർ പഞ്ചാബിൽ നിന്നും 33 പേർ ഹരിയാനയിൽ നിന്നും ഉള്ളവരെന്നാണ് വിവരം.

ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗോവ, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഈ സംഘത്തിലുണ്ട്. തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് അമൃത്സറിലെ വിമാനത്താവളത്തിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവരും വിമാനത്താവളത്തിൽ കാണും. മൂന്നാമത്തെ വിമാനം ഞായറാഴ്ച എത്തുമെന്നും റിപ്പോർട്ട്‌.

Read Also: ഇന്ത്യക്കാർക്ക് യുകെയിൽ ജോലിയും താമസവും; യങ് പ്രഫഷനൽസ് സ്കീമിലേക്ക് അപേക്ഷിക്കാം

ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവരും വിമാനത്താവളത്തിൽ കാണും. കുടിയേറ്റക്കാരുമായുള്ള മൂന്നാമത്തെ വിമാനം ഞായറാഴ്ച എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ തവണ 104 ഇന്ത്യക്കാരെ, അമേരിക്ക സൈനിക വിമാനത്തിൽ വിലങ്ങണിയിച്ച് എത്തിച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെ ഇന്ത്യ ആശങ്ക അറിയിച്ചു.

Story Highlights : U.S. deportation Plane carrying 119 deportees likely to land in Amritsar today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top