യുഎസില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ എത്തിച്ചത് കൈവിലങ്ങിട്ടു തന്നെ; ഇന്നലെ തിരിച്ചെത്തിയ പുരുഷന്മാരെ കൈവിലങ്ങണിയിച്ചുവെന്ന് വിവരം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷവും അനധികൃത കുടിയേറ്റക്കാരെ എത്തിച്ചത് കൈവിലങ്ങിട്ടെന്ന് വിവരം. 117 യാത്രക്കാരുമായി ഇന്നലെ അമൃത്സറില്‍ ഇറങ്ങിയ വിമാനത്തിലെ പുരുഷന്മാരെയാണ് കൈവിലങ്ങിട്ട് കൊണ്ടുവന്നതെന്നാണ് വിവരം. എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും വിലങ്ങ് അണിയിച്ചിരുന്നില്ല. 157 അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്നാമത്തെ സൈനിക വിമാനം ഇന്ന് രാത്രിയോടെ അമൃത്സറില്‍ എത്തും.
തിരിച്ചെത്തിയ 117 കുടിയേറ്റക്കാരില്‍ 65 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. 33 പേര്‍ ഹരിയാനയില്‍ നിന്നും എട്ട് പേര്‍ ഗുജറാത്തില്‍ നിന്നും മൂന്ന് പേര്‍ ഉത്തര്‍ പ്രദേശില്‍ നിന്നും രണ്ട് പേര്‍ വീതം ഗോവ, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ഒരോ ആളുകള്‍ ഹിമാചല്‍പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. സംഘത്തില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍, കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു എന്നിവര്‍ ഇവരെ സ്വീകരിക്കാന്‍ ഗുരു റാം ദാസ് ജി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി. വിമാനമിറക്കാന്‍ അമൃത്സര്‍ തെരഞ്ഞെടുത്തതിലെ വിവാദങ്ങള്‍ക്കിടെയാണ് ഇരുനേതാക്കളും വിമാനത്താവളത്തില്‍ എത്തിയത്. അമൃത്‌സര്‍ വിമാനത്താവളത്തില്‍ കുടിയേറ്റക്കാരെ ഇറക്കുന്നതിലുള്ള നടപടി കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി ചോദ്യം ചെയ്തിരുന്നു. സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടിയെന്നും ഗൂഢാലോചനയുടെ ഭാഗമെന്നുമാണ് നീക്കത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
104 അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ വിമാനം ഫെബ്രുവരി അഞ്ചിനാണ് എത്തിയത്.അമൃത്സറിലെത്തിയത്. 157 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അതേസമയം, യുഎസിലെ ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്നാമത്തെ വിമാനം ഇന്ന് എത്തും. 157 പേരെയാണ് തിരിച്ചയക്കുന്നത്. ഭൂരിഭാഗവും ഹരിയാനയില്‍ നിന്നുള്ളവര്‍ എന്ന് വിവരം.
Story Highlights : Second US military flight brings 117 deportees, men in ‘shackles’ again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here