Advertisement

‘പാതിവില തട്ടിപ്പിൽ മന്ത്രി കെ കൃഷ്ണൻ കുട്ടിയും പിഎയും നേരിട്ട് ഇടപെട്ടു’; കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് കോൺഗ്രസ് നേതാവ് സുമേഷ് അച്യുതൻ

February 18, 2025
Google News 2 minutes Read
krishnankutty

പാതിവില തട്ടിപ്പിൽ മന്ത്രി കെ കൃഷ്ണൻകുട്ടിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ഡിസിസി ജനറൽ സെക്രട്ടറി സുമേഷ് അച്യുതൻ. മന്ത്രിയും മന്ത്രിയുടെ പിഎയും നേരിട്ടാണ് തട്ടിപ്പിൽ ഇടപ്പെട്ടിരുന്നത്, മന്ത്രിയുടെ അസിസ്റ്റന്റ്‌ പ്രൈവറ്റ് സെക്രട്ടറി പ്രേം കുമാർ നേരിട്ടാണ് പണം കൈപ്പറ്റിയത്. പ്രേംകുമാറിന്റെ പേരിലുള്ള വീട്ടിലാണ് സീഡ് സൊസൈറ്റി പ്രവർത്തിച്ചതെന്നും തട്ടിപ്പ് സംഘത്തിന്റെ തലവനാണ് മന്ത്രിയെന്നും സുമേഷ് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

പ്രേംകുമാറിന്റെയും ഭാര്യയുടെയും പേരിലുള്ള വീട്ടിലാണ് തട്ടിപ്പ് സംഘം പ്രവർത്തിച്ചിരുന്നത്. ഇതിന്റെ രേഖകൾ തന്റെ കൈവശമുണ്ട്. മന്ത്രി സ്ഥാനം രാജിവെച്ച് കെ കൃഷ്ണൻകുട്ടി അന്വേഷണത്തിന് തയ്യാറാകണമെന്നും ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുന്നതിന് പകരം ഒരു ജൂഡിഷ്യൽ അന്വേഷണമാണ് ആവശ്യമെന്നും കോൺഗ്രസ്സ് നേതാവ് സുമേഷ് അച്യുതൻ പറഞ്ഞു.

Read Also: പാതിവില തട്ടിപ്പ്; കെ.എൻ ആനന്ദകുമാറിന്റെ മുൻ‌കൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റി

അതേസമയം, പാതിവില തട്ടിപ്പ് കേസിൽ വലവിരിച്ച് സംസ്ഥാനത്ത് 12 ഇടങ്ങളിൽ ഇഡി പരിശോധന നടന്നു.സായ് ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന്റെ വീട്ടിലും കോൺഗ്രസ് നേതാവ് ലാലി വിൻസന്റിന്റെ വീട്ടിലുമാണ് ഇ ഡിയുടെ നിർണായക വിവരശേഖരണം. അനന്തുകൃഷ്ണന്റെ കൊച്ചി കടവന്ത്രയിലുള്ള സോഷ്യൽ ബി വെൻഞ്ചേസ് എന്ന സ്ഥാപനത്തിലും ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. സ്ഥാപനത്തിലെ അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈം ബ്രാഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. പണം വന്ന വഴിയും ഉന്നത ബന്ധവും കണ്ടെത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിൽ അനന്തുവിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. പാതിവില തട്ടിപ്പിൽ കള്ളപ്പണമിടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്.
ആനന്ദ കുമാറിനു തട്ടിപ്പിൽ മുഖ്യപങ്കെന്നാണ് ഇ ഡിയുടെ വിലയിരുത്തൽ. അന്വേഷണത്തിന്റെ ഭാഗമായി തട്ടിപ്പിന് ഇരയായവരുടെ മൊഴി ഇ ഡി എടുത്തിരുന്നു.

Story Highlights : Congress leader Sumesh Achuthan releases more evidence against Minister K Krishnankutty in the half-price scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here