ഫുട്ബോൾ കളിക്കിടെ പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടി; മലപ്പുറത്ത് 22 പേർക്ക് പരുക്ക്

മലപ്പുറം അരീക്കോട് തെരട്ടമ്മലിൽ സെവെൻസ് ഫുട്ബാൾ മത്സരത്തിനിടെ അപകടം. മത്സരത്തിന് മുൻപുള്ള കരിമരുന്ന് പ്രയോഗത്തിനിടെയാണ് അപകടം. പടക്കങ്ങൾ മൈതാനത്തിന് അരികിലായിരിനനുവർക്ക് നേരെ തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
22 പേർക്ക് പരുക്കേറ്റു. പരിഭ്രാന്തരായ കാണികൾ ചിതറി ഓടിയതോടെ ഇതിൽ പലരും വീണു. ഇങ്ങനെ 19 പേർക്കും പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഉയരത്തിൽ വിട്ട പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടുകയായിരുന്നു എന്നാണ് വിവരം. ടൂർണമെൻ്റിൻ്റെ ഫൈനൽ മത്സരമായിരുന്നു ഇന്ന്. ഇതിന് മുന്നോടിയായി കരിമരുന്ന് പ്രയോഗമുണ്ടായിരുന്നു.
ഇതിൻ്റെ ഭാഗമായി പൊട്ടിച്ച പടക്കമാണ് ദിശ മാറി കാണികൾക്ക് ഇടയിൽ വീണ് പൊട്ടിയത്. പടക്കത്തിൻ്റെ തീപ്പൊരി ചിതറി വീണ് മൂന്ന് പേർക്കാണ് പൊള്ളലേറ്റത്. ഇവരെയെല്ലാം അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം സ്ഥലത്ത് മത്സരം പുനരാരംഭിച്ചു.
Story Highlights : fire cracker in foot ball match 22 injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here