ഗ്യാനേഷ് കുമാര്‍ പുതിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍; തീരുമാനം പ്രധാനമന്ത്രി അധ്യക്ഷനായ യോഗത്തിന്റേത്

ഗ്യാനേഷ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിയമ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. 1988 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍. (Gyanesh Kumar is new CEC)
നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായ രാജീവ് കുമാര്‍ നാളെയാണ് സ്ഥാനമൊഴിയുന്നത്. അതേസമയം പുതിയ നിയമന നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രിംകോടതി തീരുമാനം വരുന്നതുവരെ നിയമനം മാറ്റിവക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഐഎഎസ് ഉദ്യോഗസ്ഥനായി വിരമിച്ച ഗ്യാനേഷ് കുമാര്‍ രണ്ട് മാസത്തിനുള്ളില്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് നിയമിതനാകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14നായിരുന്നു ഗ്യാനേഷ് തെരഞ്ഞടുപ്പ് കമ്മിഷനില്‍ നിയമിതനായത്. ജമ്മു കശ്മീരിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ്, ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതലായവ നടക്കുമ്പോള്‍ അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മിഷനിലുണ്ടായിരുന്നു.
Story Highlights : Gyanesh Kumar is new CEC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here