Advertisement

24 IMPACT; മേരിയുടെ കടബാധ്യത ഏറ്റെടുത്ത് എം എ യൂസഫലി; ജപ്തി ഒഴിവാക്കാനുള്ള തുക ലുലു ഗ്രൂപ്പ് നൽകും

February 20, 2025
Google News 3 minutes Read
meri

ശ്രീമൂലനഗരം തെറ്റയിൽ വീട്ടിൽ മേരിയുടെ കടബാധ്യത ഏറ്റെടുത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ചികിത്സ ചെലവിനായി വീട് പണയംവെച്ച് വായ്പ്പയെടുത്ത വൃദ്ധയും കുടുംബവും ജപ്തി ഭീഷണി നേരിടുന്നുവെന്ന വാർത്ത ട്വന്റി ഫോർ ആണ് പുറത്ത് വിട്ടത്. 280,000 രൂപയായിരുന്നു തിരിച്ചടയ്‌ക്കേണ്ട തുക. വാർത്ത ശ്രദ്ധയിൽപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി മേരിയുടെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കാമെന്ന് ഉറപ്പ് നൽകി.

Read Also: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യ എന്ന് സംശയം; അഴുകിയ നിലയിൽ കണ്ടെത്തിയത് 2 മൃതദേഹങ്ങൾ

2012 ലാണ് പള്ളിയിലേക്ക് പോകുന്ന വഴി മേരിയെ വാഹനം ഇടിച്ചു തെറിപ്പിച്ചത്. വാഹനം ഓടിച്ചവർ ആശുപത്രി ചെലവ് പോലും നോക്കാതെ കടന്നു കളഞ്ഞു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് വീടിനടുത്തുള്ള സഹകരണ ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പ്പയെടുത്തത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ ദിവസമാണ് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നത്.
പോകാൻ മറ്റിടങ്ങളില്ലാതെ നിന്ന വൃദ്ധയ്ക്കും കുടുംബത്തിനുമാണ് ട്വന്റിഫോർ വാർത്ത തുണയായത്.

Story Highlights : MA Yusuf Ali takes over Mary’s debt in Sreemoolanagaram; Lulu Group will pay the amount to avoid foreclosure

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here