Advertisement

തിരുവനന്തപുരത്ത് നിരവധി പേര്‍ ചേര്‍ന്ന് 13കാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് ഉള്‍പ്പെടെ ഉപദ്രവിച്ചെന്ന് കുട്ടി; പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തവരും

February 20, 2025
Google News 3 minutes Read
many people sexually assault minor girl in Thiruvananthapuram

തിരുവനന്തപുരത്ത് നിരവധി ആളുകള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. പീഡിപ്പിച്ചവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. തിരുവനന്തപുരം നഗരൂരിലാണ് സംഭവം നടന്നത്. 13 വയസ്സുകാരിയെയാണ് അമ്മയുടെ സുഹൃത്ത് ഉള്‍പ്പടെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ‘സഖി’ യുടെ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തായത്. സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശ പ്രകാരമായിരുന്നു കുട്ടിയെ കൗണ്‍സിലിങ്ങിനു വിധേയമാക്കിയത്. (many people sexually assault minor girl in Thiruvananthapuram)

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയുടെ മാതാവിന്റെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂര്‍ സ്വദേശി സനലിനെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷക്കാലമാണ് പലരും പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. പത്തനംതിട്ടയിലെ പീഡനവാര്‍ത്തയുടെ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് സമാനമായ മറ്റൊരു സംഭവം കൂടി ദിവസങ്ങള്‍ക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Read Also: ജീവനോടെയോ കൊന്നോ കൊണ്ടുവരിക; കൊതുകിനെ പിടിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഫിലിപ്പിന്‍സിലെ നഗരം

അമിത ഫോണ്‍ ഉപയോഗവും അസ്വാഭാവിക പെരുമാറ്റവും മൂലമാണ് കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയത്. കൗണ്‍സിലറോട് കുട്ടി തനിക്ക് ലൈംഗിക പീഡനം ആറ് പേരില്‍ നിന്ന് നേരിടേണ്ടി വന്ന വിവരം പറഞ്ഞു. കുട്ടിയെ ഉപദ്രവിച്ചവരില്‍ ഒരാള്‍ മരണപ്പെട്ടു. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.

Story Highlights : many people sexually assault minor girl in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here