സലാറിലെ കുട്ടി വരദ എമ്പുരാനിലും പൃഥ്വിരാജിന്റെ കുട്ടിക്കാലം ചെയ്യുന്നു

എമ്പുരാനിൽ പ്രിത്വിരാജ് അവതരിപ്പിക്കുന്ന സായിദ് മസൂദ് എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അഭിനയിക്കുന്നത് സലാർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാർത്തികേയ ദേവ്. ഇപ്പോൾ റീലിസ് ചെയ്തിരിക്കുന്ന എമ്പുരാന്റെ 9 ആം ക്യാരക്റ്റർ പോസ്റ്ററിലൂടെയാണ് അണിയറപ്രവർത്തകർ ഇക്കാര്യം വെളിപ്പെടുത്തിയത്.
സലാറിലും പ്രിത്വിരാജിന്റെ തന്നെ, വരദരാജ മന്നാർ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം ആയിരുന്നു കാർത്തികേയ ദേവ് അഭിനയിച്ചിരുന്നത്. എമ്പുരാന്റേതായി ഇതിനകം പുറത്തുവിട്ടിരിക്കുന്ന 28 ക്യാരക്റ്റർ പോസ്റ്ററുകളിൽ 7 എണ്ണവും സായിദ് മസൂദിന്റെ കുട്ടിക്കാലം കാണിക്കുന്ന രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളായതിനാൽ, ലൂസിഫറിൽ പറയാതെ പോയ, സായിദ് മസൂദിന്റെ കഥ എമ്പുരാനിൽ വിശദമായി തന്നെ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.

ഇനി 8 പ്രധാനപ്പെട്ട കഥാപാത്രങ്ങളുടെ ക്യാരക്റ്റർ പോസ്റ്ററുകൾ കൂടി ആണ് റിലീസ് ചെയ്യാനിരിക്കുന്നത്. മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരെ കൂടാതെ 3 കഥാപത്രങ്ങൾ കൂടി ഇതിലുൾപ്പെടും. ഷൈൻ ടോം ചാക്കോ, ഷറഫുദ്ധീൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇരുവരുടെയും കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ അടുത്ത ദിവസങ്ങളിലായി അണിയറപ്രവർത്തകർ പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത ചില സർപ്രൈസ് അതിഥി വേഷങ്ങളും ചിത്രത്തിലുണ്ടാകുമെങ്കിലും ക്യാരക്റ്റർ പോസ്റ്ററുകളിൽ അവർ ഉൾപ്പെടില്ല. മാർച്ച് 27 ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലറിനായി കാത്തിരിക്കുകയാണ് ആരാധകർ.

Story Highlights :Salaar fame karthikeya deva plays zayed masoods childhood in empuraan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here