പഴനിയില്‍ വാഹനാപകടം: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് മലയാളികള്‍ മരിച്ചു

പഴനിയില്‍ വാഹനാപകടം. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ തൃക്കലങ്ങോട് സ്വദേശി മുഹമ്മദ് സദക്കത്തുള്ളയും മകനുമാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ടുവയസ്സുകാരി മകളും ഗുരുതരാവസ്ഥയിലാണ്. പഴനി-ഉദുമല റോഡില്‍ വയലൂരിന് സമീപം ബൈപാസ് റോഡില്‍ ആണ് അപകടം.
രണ്ടു പേര്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. നാട്ടുകാര്‍ എത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ക്രെയിന്‍ എത്തി കാര്‍ അപകട സ്ഥലത്ത് നിന്ന് മാറ്റി.
Story Highlights : Car accident in Palani: Two Malayalees died
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here