Advertisement

ലത്തീഫിന്റെ ശരീരത്തിൽ 20ലേറെ മുറിവ്; അഫ്സാൻ്റെ തലയ്ക്ക് ചുറ്റും മുറിവുകൾ; പ്രതി ലഹരി ഉപയോഗിച്ചെന്ന് സംശയമുണ്ടെന്ന് പൊലീസ്

February 25, 2025
Google News 2 minutes Read

തിരുവനന്തപുരം വെഞ്ഞാറമൂട് ബന്ധുക്കളെയും പെൺസുഹൃത്തിനെയും പ്രതി അഫാൻ കൊലപ്പെടുത്തിയത് അതിക്രൂരമായി. ചുറ്റിക ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. നെഞ്ചിന് മുകളിൽ ചുറ്റിക കൊണ്ട് അടിച്ചാണ് പ്രതി ചുള്ളാളത്തെ ബന്ധുക്കളെ കൊലപ്പെടുത്തിയത്. പിതാവിന്റെ സഹോദരനായ ലത്തീഫിന്റെ ശരീരത്തിൽ 20ലേറെ മുറിവുകളുണ്ട്. കഴുത്തിലും തലക്ക് പിന്നിലും മുഖത്തുമായി ചുറ്റികക്ക് അടിച്ചു.

പ്രതി അഫാൻ ലഹരി ഉപയോഗിച്ചെന്ന് സംശയമുണ്ടെന്ന് നെടുമങ്ങാട്‌ ഡിവൈഎസ്പി പറഞ്ഞു. ഏത് തരം ലഹരിയെന്നു പരിശോധനക്ക്‌ ശേഷമേ വ്യക്തമാകൂ.സാജിതയുടെ ശരീരത്തിൽ നിന്ന് ആഭരണം നഷ്ടമായിട്ടില്ലെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. അഫ്സാൻ്റെയും ഫർസാനയുടേയും ഇൻക്വസ്റ്റ് പൂർത്തിയായി. സഹോദരൻ അഫ്സാൻ്റെ തലക്ക് ചുറ്റും മുറിവുകളുണ്ട്. മൂന്ന് മുറിവുകളും ആഴത്തിലുള്ളത്. ചെവിയിലും മുറിവ്.

Read Also: ‘അഫാൻ സൈലന്റാണ്, നല്ല പയ്യനായിരുന്നു; ഷെമിയെ കണ്ടു, മക്കളെ തിരക്കി’; മാതൃസഹോദരൻ

പെൺസുഹൃത്ത് ഫർസാനയുടെ നെറ്റിയിലാണ് മുറിവ്. നെറ്റിയിലെ മുറിവ് ആഴത്തിലുള്ളതാണ്. പ്രതിയുടെ പെൺസുഹൃത്ത് ഫർസാന, സഹോദരൻ അഫ്സാൻ, പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, പിതൃമാതാവ് സൽമ ബീവി എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയിരുന്നത്. മാതാവിനെ മുറിക്കുള്ളിലാക്കിയ ശേഷം പ്രതി പോയത് പാങ്ങോടുള്ള പിതൃമാതാവിന്റെ വീട്ടിലേക്ക്. പിന്നീടാണ് കൊലപാതക പരമ്പര നടന്നത്. ആദ്യം കൊലപ്പെടുത്തിയത് പിതൃമാതാവ് സൽമബീവിയെയാണ്. തുടർന്ന് പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെയും കൊലപ്പെടുത്തി. തുടർന്ന് വീട്ടിലെത്തിയ അഫാൻ പെൺസുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവിരുത്തി കൊലപ്പെടുത്തി. സഹോദരനെയാണ് അവസാനം കൊലപ്പെടുത്തിയത്.

Story Highlights : Accused Afan killed his relatives and girlfriend in Venjaramoodu brutally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here