Advertisement

കേന്ദ്ര അവഗണന; കണ്ണൂരിൽ റോഡ് തടസപ്പെടുത്തി സിപിഐഎം സമരം

February 25, 2025
Google News 1 minute Read

കണ്ണൂരിൽ റോഡ് തടസപ്പെടുത്തി സിപിഐഎം സമരം. കേന്ദ്ര അവഗണനക്കെതിരെ സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിലാണ് ഗതാഗതം തടസപ്പെടുത്തിയത്. സമരം പൗരാവകാശ ലംഘനമെന്ന് ചിലർ തെറ്റായി വ്യാഖ്യാനിക്കുന്നതായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ന്യായീകരിച്ചു. ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറെന്നും മുൻ കോടതിയലക്ഷ്യ കേസ് സൂചിപ്പിച്ച്, എം വി ജയരാജൻ പ്രതികരിച്ചു.

കേന്ദ്ര അവഗണിക്കെതിരായ സംസ്ഥാന വ്യാപക സിപിഐഎം സമരത്തിന്റെ ഭാഗമായിട്ടായിരുന്നു കണ്ണൂരിലെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം. സമരത്തിന്റെ ഭാഗമായി നടുറോഡിലാണ് കസേരകൾ നിരത്തിയത്. ഗതാഗതം വഴി തിരിച്ചുവിട്ടു. ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെ പൊലീസ് നോട്ടീസ് നൽകിയിരുന്നു.

ഹൈക്കോടതി ഉത്തരവ് ലംഘിച്ചായിരുന്നു റോഡ് തടസപ്പെടുത്തിയുള്ള സമരം. യാത്രാ മാർഗങ്ങൾ വേറെയുണ്ടെന്നും ഹെഡ് പോസ്റ്റ് ഓഫീസ് വേറെ ഇല്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : CPIM strikes blocking roads in Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here