Advertisement

എന്‍സിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച് തോമസ് കെ തോമസ്;പ്രഖ്യാപനം രണ്ടു ദിവസത്തിനകം

February 25, 2025
Google News 2 minutes Read
thomas k thomas

എന്‍സിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച് തോമസ് കെ തോമസ്. 14 ജില്ലാ പ്രസിഡന്റുമാരുടെയും പിന്തുണ തോമസ് കെ തോമസിനാണ്. പിന്തുണ അറിയിച്ചുള്ള കത്ത്, ദേശീയ ജനറല്‍ സെക്രട്ടറി ജിതേന്ദ്ര ആവാദിന് നല്‍കി. പ്രഖ്യാപനം ഇന്നുണ്ടാകില്ല. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറായിരിക്കും പ്രഖ്യാപനം നടത്തുക.

പ്രധാന നേതാക്കളെ കണ്ടുവെന്നും അവര്‍ക്കുള്ളത് പറയാനുള്ളത് കേട്ടുവെന്നും ജിതേന്ദ്ര അവാദ് പ്രതികരിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനം പിന്നീടായിരിക്കുമെന്നും കേരള ഘടകത്തിന്റെ വികാരം ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ‘കേരളത്തെ രക്ഷിക്കുന്ന സമീപനം ഇടതുപക്ഷം സ്വീകരിക്കും, SDPI വിജയം അപകടകരം’: ടി പി രാമകൃഷ്ണൻ

എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തോമസ് കെ.തോമസ് എംഎല്‍എയുടെ പേര് നേരത്തെ മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദേശിച്ചിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ ഇ-മെയില്‍ മുഖേനെ ആവശ്യം അറിയിക്കുകയും ചെയ്തു. ആവശ്യപ്പെട്ടാല്‍ ചുമതല ഏറ്റെടുക്കാന്‍ തയാറാകുമെന്ന് തോമസ് കെ തോമസ് അന്ന് തന്നെ വ്യക്തമാക്കുകയും ചെയ്തു.

പി.സി.ചാക്കോയുടെ രാജി വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് ശശീന്ദ്രന്‍ പവാറിന് ഇ-മെയില്‍ സന്ദേശം അയച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് പി.സി.ചാക്കോ താല്‍പര്യമുളള പേരുകള്‍ നിര്‍ദ്ദേശിക്കാനുളള സാധ്യത മുന്നില്‍ കണ്ടാണ് തോമസ്.കെ.തോമസിന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ച് മെയില്‍ അയച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റും ചാക്കോയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് എന്‍.സി.പിയില്‍ എത്തിയ പി.എം.സുരേഷ് ബാബുവിനെയോ ജനറല്‍ സെക്രട്ടറി കെ.ആര്‍ രാജനെയോ അധ്യക്ഷനാക്കാന്‍ നീക്കമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Story Highlights : Thomas K Thomas confirmed as NCP state president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here