Advertisement

കാലിക്കറ്റ് സര്‍വകലാശാല കലോത്സവത്തിനിടെ യുഡിഎസ്എഫ് -എസ്എഫ്‌ഐ സംഘര്‍ഷം; പൊലീസുകാർക്കും വിദ്യാർത്ഥികൾക്കും പരുക്ക്

February 25, 2025
Google News 1 minute Read

കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തിനിടെ യുഡിഎസ്എഫ് -എസ്എഫ്‌ഐ സംഘര്‍ഷം. രണ്ട് പൊലീസുകാർക്കും എട്ടോളം വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റു. മലപ്പുറം വളാഞ്ചേരി മജ്ലിസ് കോളേജിൽ ആണ് കലോത്സവം പുരോഗമിക്കുന്നത്.

ഇന്റർസോൺ കലോത്സവത്തിനിടെ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഘർഷം ഉണ്ടായത്. യുഡിഎസ്എഫ്-എസ്എഫ്ഐ പ്രവർത്തകർ സംഘര്‍ഷത്തിലേര്‍പ്പെടുകയായിരുന്നു. രണ്ട് പൊലീസുകാർക്കും എട്ടോളം വിദ്യാർത്ഥികൾക്കും പരുക്കേറ്റു.

പരുക്കേറ്റവരെ പൂക്കാട്ടിരിയിലെയും വളാഞ്ചേരിയിലെയും ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡിവൈഎസ്പി അടക്കമുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയാണ് രംഗം ശാന്തമാക്കിയത്.കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ഇന്നലത്തേത്.ഇന്നലെയാണ് വളാഞ്ചേരി മജ്ലിസ് കോളജിൽ കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തിന്റെ ഓൺ സ്റ്റേജ് മത്സരങ്ങൾ ആരംഭിച്ചത്.

Story Highlights : UDSF-SFI clash during Calicut University Kalolsavam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here