അഫാന്‍ പെണ്‍സുഹൃത്തിനെ കൊല്ലാന്‍ അനുജനെ ബോധപൂര്‍വ്വം വീട്ടില്‍ നിന്ന് മാറ്റി ? ദുരൂഹതയേറ്റി CCTV ദൃശ്യങ്ങള്‍

പെണ്‍സുഹൃത്തിനെ കൊലപ്പെടുത്താനായി സഹോദരനെ വീട്ടില്‍ നിന്നും മാറ്റിയതെന്ന സംശയത്തില്‍ പൊലീസ്. ഭക്ഷണം വാങ്ങാന്‍ അയച്ചത് മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാനെന്നും സംശയം. കൊലപാതകത്തിന് തൊട്ടു മുന്‍പുള്ള അഫ്‌സാന്റെ ദൃശ്യങ്ങള്‍ 24ന് ലഭിച്ചു.
വെഞ്ഞാറമ്മൂട്ടിലെ ‘സഹര്‍ അല്‍ മന്ദി’ എന്ന കടയില്‍ ഭക്ഷണം വാങ്ങാന്‍ എത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇന്നലെ വൈകിട്ട് നാല് മണിക്ക് അഫ്‌സാന്‍ ഓട്ടോറിക്ഷയില്‍ ഭക്ഷണം വാങ്ങാന്‍ എത്തി. ഭക്ഷണം വാങ്ങിയ ശേഷം അരമണിക്കൂറോളം കാത്ത് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ശേഷം റോഡ് മുറിച്ചു കടന്ന് വെഞ്ഞാറമ്മൂട് ഭാഗത്തേക്ക് നടന്നു പോയി.
വൈകിട്ട് നാലു മണിക്കും 5.30നും ഇടയിലാണ് അഫ്‌സാന്റെയും ഫര്‍സാനയുടെ കൊലപാതകം നടക്കുന്നത്. വീട്ടില്‍ നിന്ന് സഹോദരനെ മാറ്റുന്നത് അഫാന്റെ പ്ലാനായിരുന്നുവെന്നാണ് കരുതുന്നത്. പേരുമലയിലെ വീട്ടില്‍ നിന്നും പേരുമല ജങ്ഷന്‍ വരെ അഫാന്‍ അഫ്‌സാനെ ബൈക്കില്‍ കൊണ്ടുവരുന്നു. അവിടെ വച്ച് ഓട്ടോറിക്ഷയില്‍ കയറ്റി ഭക്ഷണം വാങ്ങാനായി വെഞ്ഞാറമൂടുള്ള കടയിലേക്ക് വിടുന്നു. അഫ്‌സാനെ പറഞ്ഞു വിട്ടതിന് ശേഷമാകാം ഫര്‍സാനയെ കൊലപ്പെടുത്തിയത് എന്നാണ് കരുതുന്നത്. പിന്നീട് മടങ്ങിയെത്തിയതിന് ശേഷവും കുട്ടിയെയും കൊലപ്പെടുത്തി.
Read Also: അന്ത്യ ചുംബനം നല്‍കാന്‍ വാപ്പയും ഉമ്മയുമില്ല; ഏകനായി അഫ്സാന്റെ മടക്കം
കൊലയ്ക്ക് ശേഷം അഫാന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനായി പോയത് ഓട്ടോറിക്ഷയിലാണ്. കൊലപാതങ്ങള്‍ക്ക് ശേഷം ഒരു കൂസലുമില്ലാതയൊണ് തന്നെ അറിയുന്ന ശ്രീജിത്തിന്റെ ഓട്ടോയില്‍ അഫാന്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. ഫോണ്‍ നോക്കിയിരിക്കുകയായിരുന്ന അഫാന് മദ്യത്തിന്റെ മണം ഉണ്ടായിരുന്നുവെന്നും ഓട്ടോറിക്ഷ ഡ്രൈവര്‍ ശ്രീജിത്ത് ട്വന്റിഫോറിനോട് പറഞ്ഞു. നന്നായി അറിയുന്ന അഫാന്‍ അഞ്ച് പേരെ കൊന്നെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് ശ്രീജിത്ത് പറയുന്നു. രണ്ട് തവണയാണ് ഇന്നലെ അഫാന്‍, ശ്രീജിത്തിന്റെ ഓട്ടോ വിളിച്ചത്. വൈകിട്ട് ആദ്യം അനുജന്‍ അഫ്‌സാനെ വെഞ്ഞാറമൂട് സഹര്‍ അല്‍ മന്തി കടയിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു വിളിച്ചുവെന്നും ഇയാള്‍ പറയുന്നു. പിന്നീട്, വൈകുന്നേരം ആറുമണി കഴിഞ്ഞപ്പോള്‍ വീണ്ടും വിളിച്ചു. ബൈക്ക് കേടായെന്നും പൊലീസ് സ്റ്റേഷന് സമീപത്തെ വര്‍ക്ക്‌ഷോപ്പില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടു.യാത്രയില്‍ യാതൊരു ഭാവഭേദവുണ്ടായിരുന്നില്ലെന്ന് ശ്രീജിത്ത് വ്യക്തമാക്കി.
അഫാനെ പൊലീസ് സ്റ്റേഷനില്‍ ഇറക്കി തൊട്ടുപിന്നാലെ സ്റ്റേഷനില്‍ നിന്ന് വിളിയെത്തി. ഫോണ്‍ കട്ട് ചെയ്യാതെ അഫാന്റെ വീട്ടിലെത്തിയപ്പോഴാണ് കൂട്ടക്കൊലയുടെ വിവരങ്ങള്‍ ശ്രീജിത്ത് അറിഞ്ഞത്. കൊലപാതകം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും ശ്രീജിത്തിന് ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല.
Story Highlights : Venjaramood murder case: Important CCTV visuals of Afsan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here