മലപ്പുറത്ത് കാട്ടാനയുടെ ജഡത്തിൽ നിന്ന് കൊമ്പുകൾ നഷ്ടപ്പെട്ട സംഭവം; പ്രതി പിടിയിൽ

മലപ്പുറത്ത് കാട്ടാനയുടെ ജഡത്തിൽ നിന്ന് കൊമ്പുകൾ നഷ്ടപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. വഴിക്കടവ് ഡീസന്റ് കുന്ന് സ്വദേശി വിനോദ് ആണ് വനംവകുപ്പിന്റെ പിടിയിലായത്. ആനക്കൊമ്പുകൾ കണ്ടെടുത്തു. കിണറ്റിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു കൊമ്പുകൾ. വനംവകുപ്പിന്റെ പ്രത്യേക അന്വേഷണസംഘമാണ് കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് രണ്ടുമാസത്തിലേറെ പഴക്കമുള്ള ആനയുടെ ജഡം നെല്ലിക്കുത്ത് വനമേഖലയിൽ കണ്ടെത്തിയത്. ആനയുടെ ജഡം കണ്ടെത്തിയപ്പോള്‍ കൊമ്പുകള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
Read Also: ലഹരിശൃംഖലയിലെ പ്രധാനി; കോഴിക്കോട് MDMAയുമായി ഡോക്ടർ പിടിയിൽ
ആനയുടെ ജഡം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ ശേഷം വിനോദ് കൊമ്പുകള്‍ ഊരിയെടുക്കുകയായിരുന്നു. വില്പന ലക്ഷ്യമിട്ടു കൊണ്ടായിരുന്നു ആനയുടെ കൊമ്പുകള്‍ ഊരിയെടുത്തിരുന്നത്. ഊരി എടുത്ത കൊമ്പുകല്‍ ഇയാളുടെ പറമ്പില്‍ പൊട്ടക്കിണറ്റില്‍ ചാക്കിലർ കെട്ടി താഴ്ത്തിവെക്കുകയായിരുന്നു. എന്നാൽ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. മഞ്ചേരിയിലെ ഫോറസ്റ്റ് കോടതിയിൽ പ്രതിയെയും ആന കൊമ്പും ഹാജരാക്കും.
Story Highlights : Man arrested in wild elephant tusk theft case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here