‘പ്രതികളെ വേഗം പിടികൂടി; ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രതികളെ വീട്ടിലേക്ക് അയച്ചു’; കോഴിക്കോട് റൂറൽ SP

കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർഥി സംഘർഷത്തിൽ പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ പ്രതികളെ പെട്ടെന്നുതന്നെ പിടികൂടിയതായി കോഴിക്കോട് റൂറൽ എസ്പി കെ ഇ ബൈജു. എന്നാൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇവരെ രക്ഷിതാക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു. അഞ്ച് വിദ്യാർഥികളെയാണ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്.
മർദനമേറ്റ കുട്ടി അത്യാസന്ന നിലയിലാണെന്നും മരിക്കാൻ സാധ്യതയുണ്ടെന്നും ജുവനൈൽ ജസ്റ്റിസ് ബോർഡിനെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ പ്രതികളെ വിട്ടയക്കാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു. ഇന്ന് 11 മണിക്ക് പ്രതികൾ വീണ്ടും ഹാജരാകുമെന്നും എസ്പി പറഞ്ഞു. നിയമപരമായി കഴിയുന്നതെല്ലാം പൊലീസ് ചെയ്യുമെന്നും കെ ഇ ബൈജു ട്വന്റിഫോറിനോട് വ്യക്തമാക്കി. പൊലീസ് പ്രതികളുടെ വീട്ടിൽ പരിശോധന നടത്തി. ഗുഢാലോചനയിൽ മുതിർന്നവർ ഉണ്ടോ എന്ന് അന്വേഷിക്കും. ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. കേസിൻ്റെ ഗൗരവം പൊലീസ് ജുനൈൽ ജസ്റ്റിസ് ബോർഡിനെ അറിയിച്ചു. തുടർ തീരുമാനം ഇന്ന് ജുനൈൽ ജസ്റ്റിസ് ബോർഡ് എടുക്കുമെന്ന് എസ്പി അറിയിച്ചു.
Read Also: കൂകി വിളിച്ചതിന് പ്രതികാരം; കൈയിൽ ആയുധങ്ങൾ, ഷഹബാസിനെ വളഞ്ഞിട്ട് ആക്രമിച്ചു; ജീവനെടുത്ത് ക്രൂരമർദനം
ട്യൂഷൻ സെൻ്ററിലെ ഫെയർവെൽ ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വിദ്യാർഥി സംഘർഷത്തിലേക്ക് നയിച്ചത്. തലക്ക് ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് ആണ് ഇന്നലെ രാത്രി പന്ത്രണ്ടരയോടെ മരിച്ചത്.
Story Highlights : Kozhikode Rural SP reacts on Thamarassery Student death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here