Advertisement

മൈല്‍സ്‌റ്റോണ്‍ മേക്കേര്‍സ് ഡിജിറ്റല്‍ മീഡിയ സ്റ്റാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ക്രിസ്റ്റീന ചെറിയാന്

March 1, 2025
Google News 3 minutes Read
Milestone Makers Digital Media Star of the Year Award goes to Christina Cherian

മൈല്‍സ്റ്റോണ്‍ മേക്കര്‍സ് സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ സൂപ്പര്‍ സ്റ്റാര്‍സില്‍ സ്റ്റാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കരസ്ഥമാക്കി ട്വന്റിഫോര്‍ ബിസിനസ് എഡിറ്റര്‍ ക്രിസ്റ്റീന ചെറിയാന്‍. 24 ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ക്രിസ്റ്റീന അവതരിപ്പിക്കുന്ന വാല്യു പ്ലസ് എന്ന പരിപാടിക്കാണ് പുരസ്‌കാരം. മലയാളി സംരംഭകരുടെ ജീവിതവും വിജയകഥകളും തന്മയത്വത്തോടെ അവതരിപ്പിച്ച് ഡിജിറ്റല്‍ മീഡിയ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ പരിപാടിക്കാണ് പുരസ്‌കാരം നല്‍കുന്നതെന്ന് ജ്യൂറി അറിയിച്ചു. (Milestone Makers Digital Media Star of the Year Award goes to Christina Cherian)

ബിസിനസ് രംഗത്ത് വ്യത്യസ്ത പാതകള്‍ വെട്ടിത്തുറന്ന് സമൂഹത്തിനാകെ പ്രചോദനമായ സംരംഭകരെയാണ് പരിപാടിയില്‍ പരിചയപ്പെടുത്തുന്നത്. 150ലേറെ ഹിറ്റ് എപ്പിസോഡുകള്‍ ഇതിനോടകം തന്നെ വാല്യു പ്ലസ് പിന്നിട്ടിട്ടുണ്ട്. കേരളത്തിന് അഭിമാനമായ വ്യവസായികളായ രവി പിള്ളയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ഉള്‍പ്പെടെയുള്ളവര്‍ വാല്യു പ്ലസിന്റെ ഭാഗമായി. ഹോട്ടല്‍, പാര്‍പ്പിടം, ആരോഗ്യം, കാര്‍ഷികം, ഫാഷന്‍, ടൂറിസം, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, ഐടി തുടങ്ങി വിവിധ മേഖലകളില്‍ നൂതന ആശയങ്ങള്‍ പയറ്റി തെളിഞ്ഞവരാണ് വാല്യു പ്ലസിലൂടെ തങ്ങള്‍ കടന്നുപോയ വഴികള്‍ പങ്കുവയ്ക്കുന്നത്. പരാജയങ്ങളില്‍ പതറാതിരിക്കാനുള്ള ആത്മധൈര്യവും ബിസിനസ് തന്ത്രങ്ങളും നൂതന ആശയങ്ങളും പുതിയ സംരംഭകര്‍ക്ക് പകര്‍ന്നു കൊടുക്കുന്ന ഏറെ വ്യത്യസ്തതകളുള്ള പരിപാടിയാണ് വാല്യു പ്ലസ്.

Story Highlights : Milestone Makers Digital Media Star of the Year Award goes to Christina Cherian

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here