Advertisement

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; മകന്റെ ക്രൂരത മൊഴിയിൽ ഇല്ല; പരുക്കേറ്റത് കട്ടിലിൽ നിന്ന് വീണപ്പോഴെന്ന് ഷെമി

March 1, 2025
Google News 1 minute Read

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെതിരെ മൊഴി നൽകാതെ മാതാവ് ഷെമി. പരിക്കേറ്റത് കട്ടിലിൽ നിന്ന് വീണപ്പോഴെന്ന് ഷെമി ആവർത്തിക്കുന്നു. അഫാന്റെ പേര് മാജിസ്ട്രേറ്റിനോടും വെളിപ്പെടുത്തിയില്ല. അതേസമയം, കൂട്ടക്കൊലപാതകത്തിൻ്റെ വിവരം ഷെമിയെ അറിയിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

കൊലപാതക പരമ്പരയിൽ പ്രതി അഫാന്റേയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് നിലവിൽ അഫാനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റ് കൊലപാതകങ്ങളിൽ കൂടി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തും. കൊലപാതകങ്ങൾ നടന്ന ദിവസം അഫാൻ പണം നൽകിയത് ആർക്കെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.

Read Also: താമരശ്ശേരിയിലെ വിദ്യാർത്ഥി സംഘർഷം; ‘കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില്ല, പോലീസ് കേസെടുക്കില്ല’; വിദ്യാർത്ഥികളുടെ ചാറ്റ് പുറത്ത്

പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം ദമാമിൽ നിന്ന് ഇന്നലെ നാട്ടിലെത്തിയിരുന്നു. സാമൂഹ്യപ്രവർത്തകരുടെ ഇടപെടലിന് പിന്നാലെയാണ് അബ്ദുൽ റഹീമിന് നാട്ടിലേക്കെത്താൻ വഴിയൊരുങ്ങിയത്. റഹീമിനെ ഷെമി തിരിച്ചറിഞ്ഞിരുന്നു. ഇളയമകൻ അഫ്സാനെ കാണണമെന്ന് ഷെമി ആവശ്യപ്പെട്ടു. സഹോദരന്റെ വീട്ടിലുണ്ടെന്നാണ് പറഞ്ഞത്. അഫാനെയും അന്വേഷിച്ചിരുന്നു.

Story Highlights : Venjaramoodu murder case mother Shemi statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here