കേരളത്തിൽ സ്ഫോടനാത്മകമായ അവസ്ഥ, ലഹരി ഉപയോഗം തടയാൻ സർക്കാർ കർമ്മപരിപാടികൾ തയ്യാറാക്കണം; ഓർത്തഡോക്സ് സഭാധ്യക്ഷൻ

മദ്യം ഇത്രയധികം സുലഭമായിട്ടും വീണ്ടും ഭരണാധികാരികൾ മദ്യമൊഴുക്കുകയാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയുടെ വിമർശനം. കൊച്ചി കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷത്തിലാണ് കാതോലിക്കാബാവയുടെ പ്രതികരണം. സമൂഹത്തിലെ തിന്മകളോട് പ്രതികരിക്കുക എന്നത് സഭയുടെ ഉത്തരവാദിത്വമാണ്. തിരുത്തലുകൾ വേണ്ടി വരുമ്പോൾ സഭ ഓർമ്മിപ്പിക്കും. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജനിച്ചുവീഴുന്ന കുഞ്ഞിനെയും ജന്മം നൽകിയ അമ്മയെയും കൊലപ്പെടുത്തുന്ന വാർത്തകൾ ഭയപ്പെടുത്തുന്നതാണ്. മാനസികമായ പിരിമുറുക്കത്തിലാണ് പുതുതലമുറ. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാൻ കഴിയുന്ന പ്രഷർ കുക്കർ പോലെയായി യുവജനങ്ങൾ മാറി. എല്ലാത്തിനും കാരണം മദ്യവും മയക്കുമരുന്നുമാണെന്ന് കാതോലിക്കാബാവ കൂട്ടിച്ചേർത്തു.
ലഹരിയെ ലഘൂകരിക്കുന്ന സിനിമകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തണം. പുതുതലമുറ റീൽ ലൈഫിൽ ജീവിക്കുകയാണ്, അവർക്ക് റിയൽ ലൈഫ് തന്നെ ഇല്ലതായി.കേരളത്തിൽ സ്ഫോടനാത്മകമായ അവസ്ഥയാണെന്നും അടിയന്തരമായ കർമ്മപരിപാടികൾക്ക് സർക്കാർ തുടക്കം കുറിയ്‌ക്കേണ്ടതുണ്ട്.
ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറരുതെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : Government should prepare action plans to prevent drug abuse: Orthodox Church President
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here