ബോക്‌സ് കളഞ്ഞതിന് 11 വയസുകാരന്റെ കൈ പിതാവ് തല്ലിയൊടിച്ചു

കളമശ്ശേരിയില്‍ 11 വയസ്സുകാരന്റെ കൈ അച്ഛന്‍ തല്ലിയൊടിച്ചു. ജോമട്രി ബോക്‌സ് കാണാതെ പോയതിന്റെ പേരിലായിരുന്നു സംഭവം. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അച്ഛന്റെ പേരില്‍ കളമശ്ശേരി പോലീസ് കേസെടുത്തു. (father beat son for losing his box Kalamassery)
കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ബോക്‌സ് കാണാതായതിന്റെ പേരില്‍ വീടിനു പുറത്തു കിടന്ന കവുങ്ങിന്റെ കഷ്ണം കൊണ്ടാണ് കുട്ടിയെ തല്ലിയത്. കുട്ടിയുടെ തല വെള്ളത്തില്‍ മുക്കിപ്പിടിച്ചതായും എഫ്‌ഐആറില്‍ പറയുന്നു. ജുവൈനല്‍ ജസ്റ്റിസ് ആക്ട്, ബിഎന്‍സി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ബോക്‌സ് കാണാനില്ലെന്ന് കുട്ടി പറഞ്ഞയുടന്‍ പിതാവ് ഒരു വടി കൊണ്ടുവന്ന് ശക്തമായി കയ്യിലും കാലിലും അടിച്ചെന്നാണ് കേസ്. മര്‍ദനത്തിന് ശേഷം കുട്ടിയുടെ കൈത്തണ്ടയ്ക്ക് സാരമായി പരുക്കേല്‍ക്കുകയുമായിരുന്നു. ശേഷം പിതാവ് തന്നെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകയും കുട്ടി സംഭവിച്ച കാര്യങ്ങള്‍ പൊലീസിനോട് തുറന്നുപറയുകയുമായിരുന്നു.
Story Highlights : father beat son for losing his box Kalamassery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here