Advertisement

‘വീണാ ജോർജ് പറയുന്നത് എല്ലാം പച്ചകള്ളം, ആശാവർക്കർമാർക്ക് കേന്ദ്രം നൽകാനുള്ള തുകയിൽ അധികം നൽകി’: വി മുരളീധരൻ

March 5, 2025
Google News 1 minute Read
v muraleedharan

ആശാ പ്രവർത്തകരുടെ സമരം, മന്ത്രി വീണാ ജോർജ് പറയുന്നത് എല്ലാം പച്ച കള്ളമെന്ന് വി മുരളീധരൻ. കേന്ദ്രം നൽകാനുള്ള തുകയിൽ അധികം നൽകി. കേന്ദ്രം തുക നൽകിയില്ലെങ്കിൽ പണം ആവശ്യപ്പെട്ട് കേരളം നൽകിയ കത്തിടപാടുകൾ എല്ലാം പുറത്ത് വിടട്ടെ.

പാർലമെൻ്റിൽ നൽകിയ കണക്ക് കള്ളമാണെങ്കിൽ കെ രാധാകൃഷ്ണൻ എംപി അവകാശ ലംഘനത്തിന് നോട്ടീസ് നൽകട്ടെ. ഒരു കള്ളം 100 തവണ ആവർത്തിച്ചാൽ സത്യമാകുമെന്നാണ് സിപിഐഎമ്മിന്റെ വിചാരമെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.

നിയമസഭയിൽ മന്ത്രി വീണാ ജോർജ് പറയുന്നതെല്ലാം കള്ളം. കേരള തീരത്ത് ധാതു ഖനനമല്ല മണൽ ഖനനമാണ് നടക്കുന്നത്. പരിസ്ഥിതി ആഘാത പഠനം അനുകൂലമല്ലെങ്കിൽ ഒരു ഖനനവും നടക്കില്ല. കരാറുകൾ നൽകിയാലും സർക്കാർ പാനലിൽ ഉള്ള ഏജൻസികളാണ് പഠനം നടത്തുന്നത്.

കടൽ മണൽ ഖനനം സംബന്ധിച്ച് സിപിഐഎമ്മും കോൺഗ്രസും രാഷ്ട്രീയ പ്രചാരണമാണ് നടത്തുന്നത്. കടൽ മണൽ ഖനനം മത്സ്യ സമ്പത്തിനെ ബാധിക്കുമെന്ന് ഇതുവരെ ഒരു പഠനവും പറഞ്ഞിട്ടില്ല.

കേന്ദ്രം നിശ്ചയിച്ചതിനേക്കാൾ പലമടങ്ങ് പണിയെടുപ്പിക്കുന്നത് കേരളമാണ്. ആശാവർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കേണ്ടത് സംസ്ഥാന സർക്കാരെന്നും മുരളീധരൻ വ്യക്തമാക്കി.

Story Highlights : V Muraleedharan against Veena George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here