Advertisement

‘എൽഡിഎഫിന് ഭരണ തുടർച്ച ഉറപ്പ്; CPIM സംസ്ഥാന സമ്മേളനം ചരിത്ര സംഭവമായി മാറും, ഇന്ത്യക്ക് മുതൽക്കൂട്ട്’; ഇപി ജയരാജൻ

March 6, 2025
Google News 2 minutes Read

കേരളത്തിൽ എൽഡിഎഫിന് ഭരണ തുടർച്ച ഉറപ്പാണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജൻ. പ്രായപരിധി വിഷയത്തിൽ ഓരോ കാലഘട്ടത്തിൽ പാർട്ടി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഇപി ജയരാജൻ ട്വന്റിഫോറിനോട് പറഞ്ഞു. ഇന്ത്യക്ക് മുതൽക്കൂട്ട് നൽകുന്ന സമ്മേളനം ആകും സംസ്ഥാന സമ്മേളനമെന്ന് ഇപി ജയരാജൻ പറഞ്ഞു.

ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും കേരളം നേരിടുന്ന് പ്രശ്‌നങ്ങളും വിശദമായി പരിശോധിച്ചുകൊണ്ട് ഇന്ത്യക്ക് മുതല്‍ക്കൂട്ടാകുന്ന കഴിയത്തക്ക നിലയില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കൂടുതല്‍ ശക്തിപ്പടുത്താന്‍ കഴിയത്തക്കവിധത്തില്‍ സംസ്ഥാന സമ്മേളനം ചരിത്ര സംഭവമായി മാറുമെന്ന് ഇപി ജയരാജൻ പറഞ്ഞു. കേരളത്തിന്റെ ഇന്നത്തെ സ്ഥിതി മനസിലാക്കുന്നവർ ഈ സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന് ആ​ഗ്രഹിക്കുമെന്ന് ഇപി ജയരാജൻ പറയുന്നു.

Read Also: ‘ബിജെപിയിലേക്ക് വോട്ട് ചോരുന്നു’, ഗൗരവമായി കാണണമെന്ന് CPIM; ഭരണതുടർച്ച പ്രതീക്ഷ പങ്കുവെച്ച് മുഖ്യമന്ത്രി

കേരളത്തിന് ഇപ്പോൾ ഇടതുപക്ഷ മനസിന്റെ നാടാണെന്നും ഇത് സൃഷ്ടിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്ന് ഇപി ജയരാജൻ പറഞ്ഞു. ഇന്നുവരെയുള്ള കേരളത്തിന്റെ വളർച്ചയിൽ അമൂല്യമായ സംഭാവന നൽകിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ആ പാർട്ടി ഇനിയും ശക്തിപ്പെടും. ആരു വിചാരിച്ചാലും അതിന്റെ മുന്നേറ്റത്തിനെ പ്രതിരോധിക്കാൻ കഴിയില്ല. ഭരണത്തുടർച്ച കേരള ചരിത്രമായിരിക്കുമെന്ന് ഇപി ജയരാജൻ പറഞ്ഞു.

Story Highlights : EP Jayarajan says LDF is sure to continue ruling in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here