Advertisement

രാജസ്ഥാനിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് 6 മരണം

March 6, 2025
Google News 2 minutes Read
accident

രാജസ്ഥാനിലെ സിരോഹി ജില്ലയിലെ അബു റോഡിന് സമീപം ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. കാർ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 6 പേർ മരിച്ചു. ജലോർ നിവാസികളായ 7 പേരായിരുന്നു അപകടം നടക്കുമ്പോൾ കാറിനകത്ത് ഉണ്ടായിരുന്നത്. ഇവർ അഹമ്മദാബാദിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മരിച്ചവരിൽ നാലുപേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. സംഭവത്തിൽ ഒരു സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. ഇവർ സിരോഹിയിലുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിൽ ട്രക്കിനടിയിൽ കുടുങ്ങിയ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.നാരായൺ പ്രജാപത് (58), ഭാര്യ പോഷി ദേവി (55), മകൻ ദുഷ്യന്ത് (24),ഡ്രൈവർ കലുറാം (40), പ്രായപൂർത്തിയാകാത്ത മകൻ, മറ്റൊരു കുട്ടി ജയദീപ് എന്നിവരാണ് അപകടത്തിൽ മരിച്ചവർ.

Story Highlights : Rajasthan: 6 members of family killed after car collides with truck in Sirohi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here