Advertisement

‘ബംഗാൾ പാഠം ആകണം’, ജാഗ്രത വേണമെന്ന് CPIM സംഘടനാ റിപ്പോർട്ട്; വീട്ടമ്മമാർക്ക് പെൻഷൻ ഉറപ്പാക്കുമെന്ന് രേഖ

March 7, 2025
Google News 2 minutes Read

ബംഗാൾ പാഠം ആകണമെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ടിൽ ഉപദേശം. തുടർ ഭരണത്തിൻ്റെ മോശം പ്രവണതകളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം. ബംഗാൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമെന്നും സംഘടനാ റിപ്പോർട്ടിൽ നിർദേശം. വീഴ്ചകൾ ഉണ്ടാകാതെ നോക്കണമെന്നും പാർട്ടി അധികാര കേന്ദ്രമെന്ന എന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ടാകരുതെന്നും നിർദേശം നൽകി.

നോക്കുകൂലി പോലുളള തെറ്റായ പ്രവണതകൾ അവസാനിക്കാൻ നടത്തിയ ഇടപെടൽ മധ്യവർഗത്തിൽ സ്വാധീനമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ മേഖലയിൽ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്ന് സംഘടനാ റിപ്പോർട്ടിലെ നിർദേശം. സ്വാധീനം വർധിപ്പിക്കാൻ സ്ത്രീകളെ ലക്ഷ്യമിട്ട് ബിജെപി പ്രവർത്തിക്കുന്നുവെന്നും സംഘടനാ റിപ്പോർട്ടിലുണ്ട്. ക്ഷേത്രങ്ങളിലെ വിശ്വാസകാര്യങ്ങളിൽ ഇടപെടുന്ന സ്ത്രീകളെയാണ് ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നത്. മഹിളാ അസോസിയേഷന് ഇത്തരം മേഖലകളിലേക്ക് കടന്നുചെല്ലാൻ ആകില്ലെന്നും വിമർശനം.

Read Also: ‘ ലീഗ് മതരാഷ്ട്രവാദികളുമായി സഖ്യം ചേരുന്നു; ഗുണഭോക്താവ് കോണ്‍ഗ്രസ്’; എം വി ഗോവിന്ദന്‍

സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച ഇന്ന് നടക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ ഇന്നലെ ഗ്രൂപ്പ് ചർച്ച പൂർത്തിയായിരുന്നു. അതേസമയം വീട്ടമ്മമാർക്ക് പെൻഷൻ ഉറപ്പാക്കുമെന്ന് സിപിഐഎം രേഖ. 2021 ലെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു ഇത്. ഇതുവരെ നടപ്പാക്കിയിരുന്നില്ല.ക്ഷേമ പെൻഷനും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു.

പെൻഷൻ കുടിശികയില്ലാതെ കൃത്യമായി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. വികസന പദ്ധതികളിൽ നിന്ന് ഈടാക്കണമെന്ന് നിർദേശം സംസ്ഥാന സമ്മേളനത്തിലും ഉയരുന്നു. എല്ലാ സൗജന്യങ്ങളും സമ്പന്ന വിഭാഗങ്ങൾക്ക് കൂടി ലഭിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നാണ് അഭിപ്രായം. വികസന പദ്ധതികളിൽ നിന്ന് സെസ് ഈടാക്കേണ്ടി വരുമെന്നും സംസ്ഥാന സമ്മേളന രേഖയിൽ നിർദേശം.

Story Highlights : CPIM organizational report advises that Bengal should be a lesson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here