Advertisement

ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെക്കൽ; ചെലവാകുന്ന തുക ദുരന്തനിവാരണ ഫണ്ടിൽ വകയിരുത്തി സർക്കാർ

March 7, 2025
Google News 2 minutes Read
wild boar

ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ചിലവാകുന്ന തുക ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നൽകുമെന്ന് സർക്കാർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സാമ്പത്തിക വർഷത്തിൽ 1,00,000 രൂപവരെ ഇതിനായി ചെലവഴിക്കാം. ഈ തുക ദുരന്തനിവാരണ ഫണ്ടിൽ നിന്നാകും അനുവദിക്കുക.

കാട്ടുപന്നികളെ വെടിവെക്കാൻ നിയോഗിക്കുന്ന ഷൂട്ടർക്ക് 1500 രൂപയും കാട്ടുപന്നികളുടെ സംസ്കാരത്തിന് 2000 രൂപയും ചെലവഴിക്കാം. പഞ്ചായത്ത് സെക്രെട്ടറിമാർക്ക് ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കി ഫണ്ട് ദുരന്തനിവാരണ അതോറിറ്റിയിൽ നിന്ന് നൽകും.

Read Also:മതിൽ ചാടി അകത്ത് കയറിയത് വീട്ടുടമസ്ഥന്റെ മകൻ’, നായകളെ ഉപദ്രവിക്കണമെന്ന് പറയുന്നില്ല; പി വി ശ്രീനിജൻ MLA

നേരത്തെ തദ്ദേശ സ്ഥാപനങ്ങൾ അവരുടെ തനത് ഫണ്ടിൽ നിന്നാണ് ഈ ആവശ്യങ്ങൾക്കായി തുക ചെലവഴിച്ചിരുന്നത്. ഇത് കടുത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നതെന്ന് തദ്ദേശസ്ഥാപനങ്ങൾ വനംവകുപ്പിനെ അറിയിച്ചിരുന്നു.

കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും നൽകി വനംവകുപ്പ് നേരത്തേ ഉത്തരവിറക്കിയിരുന്നു.

Story Highlights : Government allocates funds for shooting wild boars in disaster relief fund

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here