ലൈംഗിക ഉദ്ദേശ്യത്തോടെയല്ലാതെ കുട്ടികളുടെ ചുണ്ടില്‍ സ്പര്‍ശിക്കുന്നതും കൂടെ ഉറങ്ങുന്നതും പോക്‌സോ നിയമം ചുമത്തേണ്ട കുറ്റമായി കാണാനാകില്ല: കോടതി

ലൈംഗികമായ നേട്ടങ്ങള്‍ ലക്ഷ്യം വച്ചുകൊണ്ടല്ലാതെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ചുണ്ടില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടികളുടെ അടുത്ത് കിടന്ന് ഉറങ്ങുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമാകില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തികള്‍ കുട്ടികളുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്ന് കരുതിയാലും ലൈംഗിക ഉദ്ദേശമില്ലാതെ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പോക്‌സോ നിയമം ചുമത്താന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ പറഞ്ഞു. ( Touching Minor’s Lips Without Sexual Advances Not POCSO Offence: Delhi High Court)
പോക്‌സോ നിയമത്തിലെ സെക്ഷന്‍ 10 പ്രകാരം തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടെ അമ്മാവന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ശേഷമായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍. ഇയാള്‍ക്കെതിരെ ഐപിസി 354 പ്രകാരം കേസെടുത്തെങ്കിലും പോക്‌സോ കേസ് എടുക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തന്റെ പ്രവൃത്തി ഒരു സ്്ത്രീയുടേയോ പെണ്‍കുട്ടിയുടേയോ അന്തസ്സിനെ മുറിവേല്‍പ്പിക്കുമെന്ന് അറിഞ്ഞിരുന്നിട്ടും അതില്‍ നിന്ന് പിന്തിരിയാന്‍ ഒരാള്‍ തയ്യാറാകാതിരുന്നാല്‍ അയാള്‍ക്കെതിരെ സെക്ഷന്‍ 354 ചുമത്താമെങ്കിലും ഇത് പോക്‌സോ നിയമത്തിന്റെ പരിധിയില്‍ ഒരു തരത്തിലും പെടുത്താനാകില്ലെന്നാണ് കോടതിയുടെ വിശദീകരണം.
കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയോടോ പൊലീസിനോടോ തന്നെ അമ്മാവന്‍ ലൈംഗികമായി ഉപദ്രവിച്ചെന്നോ അതിന് ശ്രമിച്ചെന്നോ പറഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ലൈംഗിക ഉദ്ദേശ്യത്തോടെയല്ലാത്ത ഇത്തരം പര്വര്‍ത്തനങ്ങളെ പോക്‌സോ നിയമത്തിലെ പത്താം സെക്ഷന്‍ പ്രകാരം തെറ്റായി കാണാനാകില്ല. ചെറുപ്പത്തില്‍ തന്നെ അമ്മ മരിച്ചുപോയ പരാതിക്കാരി സര്‍ക്കാര്‍ വക ശിശുസംരക്ഷണ കേന്ദ്രത്തിലാണ് കഴിയുന്നത്. അതിനിടെ തന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ കുട്ടി പോയ സമയത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
Story Highlights : Touching Minor’s Lips Without Sexual Advances Not POCSO Offence: Delhi High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here