Advertisement

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ‘അനാവശ്യ രാഷ്ട്രീയം കാണേണ്ടതില്ല; മാനദണ്ഡങ്ങളിൽ ആർക്കും തർക്കമില്ല’; മന്ത്രി കെ. രാജൻ

March 8, 2025
Google News 2 minutes Read

മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിൽ അനാവശ്യ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ. അർഹതപ്പെട്ടവരെ മുഴുവൻ ലിസ്റ്റിൽ ഉൾപ്പെടുത്തും. പൂർണമായും വീട് നഷ്ടപ്പെട്ടവരുടെ ലിസ്റ്റിലേയ്ക്ക് മാത്രമേ കടന്നിട്ടുള്ളൂ. സർക്കാരിന്റെ മാനദണ്ഡങ്ങളിൽ ആർക്കും തർക്കമില്ല. മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ല എന്നതിലാണ് പരാതിയെന്നും കെ രാജൻ പറഞ്ഞു.

പൂർണമായും ഡി.സി.എം.എയുടെ അധികാരമാണ് ഇപ്പോൾ. സർക്കാർ ഇടപെടേണ്ട ഘട്ടമായിട്ടില്ല. അന്തിമ ലിസ്റ്റ് ആകട്ടെ. അർഹതയുണ്ടായിട്ടും മൂന്ന് ലിസ്റ്റിലും ഉൾപ്പെടാതെ ആരും പോകില്ലെന്ന് മന്ത്രി പറഞ്ഞു. ഈ മാസം ടൗൺഷിപ്പ് പ്രവർത്തനം ആരംഭിക്കും. നിയമസഭ കഴിഞ്ഞാൽ ഉടൻ അതിലേക്ക് കടക്കും. സുതാര്യമായിരിക്കുമെന്നും പുനരധിവാസത്തിൽ ഒറ്റക്കെട്ടായി നിൽക്കണമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.

Read Also: ‘തൃണമൂൽ കോൺഗ്രസിലേക്ക് വരാൻ തയ്യാറാകുന്നവർക്ക് ഭീഷണി, ഒരു ബ്രാഞ്ച് സെക്രട്ടറിയെ മുഖ്യമന്ത്രി നേരിട്ടാണ് വിളിച്ചത്’: പിവി അൻവർ

പുനരധിവാസ കരടുപട്ടികയെ ചൊല്ലിയുള്ള വിവാദത്തിലായിരുന്നു മന്ത്രി മറുപടി. പട്ടികയിൽ അപാകതയുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉപാധ്യക്ഷനായുള്ള ജില്ലാ ദുരന്ത നിവാരണ അതേറിറ്റിയ്ക്കാണ് ഉത്തരവാദിത്തമെന്നും സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ. ജെ ബാബു പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറിക്ക് മറുപടിയുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ രംഗത്തെത്തിയിരുന്നു. ജില്ലാ പഞ്ചായത്തും ജനകീയ സമിതിയും ചേർന്ന് ആദ്യഘട്ടത്തിൽ തന്നെ തയ്യാറാക്കിയതാണെന്നും എന്നാൽ ഈ ലിസ്റ്റ് പരിഗണിച്ചില്ലെന്നുമാണ് സംഷാദ് മരയ്ക്കാരുടെ വാദം.

Story Highlights : Minister K Rajan says there should be no unnecessary politics in rehabilitation of Mundakkai-Chooralmala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here