‘തൃണമൂൽ കോൺഗ്രസിലേക്ക് വരാൻ തയ്യാറാകുന്നവർക്ക് ഭീഷണി, ഒരു ബ്രാഞ്ച് സെക്രട്ടറിയെ മുഖ്യമന്ത്രി നേരിട്ടാണ് വിളിച്ചത്’: പിവി അൻവർ

സംസ്ഥാനത്ത് ലഹരിക്ക് എതിരെ തൃണമൂൽ കോൺഗ്രസ് ധർണയും ബോധവത്കരണവും നടത്തുമെന്ന് മുന്‍ എം.എല്‍.എ. പി വി അൻവർ. പൊലീസിലും എക്‌സൈസിലും ലഹരി മാഫിയയുമായി ബന്ധമുള്ളവർ ഉണ്ട്. CPIM തൊഴിലാളിവർഗ പാർട്ടി എന്ന് പറയുന്നു. എന്നാൽ കഴിഞ്ഞ നാല് ദിവസമായി ഒരു തൊഴിലാളി പ്രശ്നം പോലും ചർച്ച ചെയ്തിട്ടില്ല. മുതലാളിത്തം എങ്ങനെ പടുത്തുയർത്താം എന്നാണ് ചർച്ച ചെയ്യുന്നതെന്നും പി വി അൻവർ വിമർശിച്ചു.
കർഷകരുടെ പ്രശ്നങ്ങളും ചർച്ച ആകുന്നില്ല. ആശാ വർക്കർമാരുടെ സമരത്തെ കുറിച്ചും സമ്മേളനത്തിൽ ചർച്ച ഇല്ല. ബംഗാളിലെ സിംഗൂർ ആയി കേരളത്തിൽ ബ്രൂവറി മാറും. സമ്മേളനത്തിൽ പിണറായിക്ക് കയ്യടിക്കുന്നത് നല്ല കാര്യം. എന്നാലെ 20 സീറ്റുകളിലേക്ക് CPIM വരൂ എന്നും അദ്ദേഹം ആരോപിച്ചു.
ഉപ്പ് വച്ച കലം പോലെ കേരളത്തിലെ CPIM മാറും. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ സജീവമായി ഉണ്ടാകും. അതിന് മുൻപ് തന്നെ UDF മായി സഖ്യം സാധ്യമാകും. തൃണമൂൽ കോൺഗ്രസിലേക്ക് വരാൻ തയ്യാറാകുന്നവർക്ക് ഭീഷണി നേരിടേണ്ടി വരികയാണ്.
വരാൻ തയ്യാറായ ഒരു ബ്രാഞ്ച് സെക്രട്ടറിയെ മുഖ്യമന്ത്രി നേരിട്ടാണ് വിളിച്ചത്. അത്രത്തോളം പ്രതിസന്ധി CPIM നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നടത്താതിരിക്കാൻ സർക്കാർ നീക്കം നടക്കുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകും. തിരഞ്ഞെടുപ്പ് നടന്നാൽ സിപിഐഎമ്മിന് കനത്ത തിരിച്ചടി നൽകുമെന്നും അൻവർ വ്യക്തമാക്കി.
Story Highlights : P V Anvar Against cpim and pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here