Advertisement

വനിതാ ദിനത്തിലും ഡി.എം.കെക്ക് എതിരെ ആഞ്ഞടിച്ച് ദളപതി വിജയ്

March 8, 2025
Google News 2 minutes Read

വനിതാ ദിനത്തിൽ സ്ത്രീജനങ്ങൾക്ക് നേർന്ന ആശംസക്കൊപ്പം DMK ക്കെതിരെ പോർവിളി മുഴക്കി ദളപതി വിജയ്. തമിഴ്‌നാട്ടിൽ എവിടെയും സ്ത്രീകൾക്ക് സുരക്ഷയില്ലെന്നും ഇത്തരമൊരു സാഹചര്യത്തിൽ എങ്ങനെ വനിതാ ദിനം ആഘോഷിക്കാനാണ് എന്നും വിജയ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന വിഡിയോയിൽ പറയുന്നു. മാത്രമല്ല അടുത്ത തിരഞ്ഞെടുപ്പിൽ DMK യെ പരാജയപ്പെടുത്തണം എന്നും വിജയ് ആരാധകരോട് പറഞ്ഞു. വിജയ് തന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.

“എന്റെ അമ്മമാർക്കും, സഹോദരിമാർക്കും വനിതാ ദിനാശംസകൾ, എല്ലാവരും സന്തോഷമായിരുന്നോ?, സുരക്ഷിതമായിരുന്നാലല്ലേ സന്തോഷമായിരിക്കാൻ പറ്റൂ എന്നാണ് എല്ലാവരും ചിന്തിക്കുന്നുന്നത് എന്നെനിക്ക് മനസിലായി. നമ്മളെല്ലാവരും ചേർന്നാണീ സർക്കാരിനെ തിരഞ്ഞെടുത്തത്. എന്നാൽ അവർ നമ്മളെ ഇങ്ങനെ വഞ്ചിക്കും എന്ന് വിചാരിച്ചില്ല. എല്ലാ മാറും, മാറ്റാൻ സാധിക്കും. വിഷമിക്കണ്ട, 2026 നമ്മളെല്ലാവരും ചേർന്ന് സ്ത്രീസുരക്ഷ ഉറപ്പുവരുത്താൻ മറന്ന ഈ സർക്കാരിനെ മാറ്റും. അതിനു ഈ വനിതാ ദിനത്തിൽ എല്ലാവര്ക്കും ചേർന്ന് പ്രതിജ്ഞ ചെയ്യാം” വിജയ് പറയുന്നു.

തന്റെ ജനനായകൻ എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നുമാണ് താരം സംസാരിക്കുന്നത് എന്ന സൂചന പോലെ പുതിയ ലുക്കിൽ ആയിരുന്നു വിജയ്. ടി.വി.കെ യുടെ നേതൃത്വത്തിൽ ചെന്നൈയിൽ വെച്ച് നടത്തിയ ഇഫ്താർ വിരുന്നിൽ നിന്നുള്ള നടന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകനിൽ വിജയ് തന്റെ രാഷ്ട്രീയം ശക്തമായി തന്നെ പറയുമെന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ സൂചിപ്പിച്ചിരുന്നു. ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം പൂജ ഹെഗ്‌ഡെ വീണ്ടും വ്യജയ്‍യുടെ നായികയാകുന്ന ചിത്രം അടുത്ത വർഷം ജനുവരി 26 നു വേൾഡ് വൈഡ് ആയി റീലിസ് ചെയ്യും.

Story Highlights :Thalapathy Vijay lashes out against DMK on Women’s

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here