കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകൻ്റെ വീടിനുനേരെ ബോംബേറ്; സിപിഐഎം പ്രവർത്തകരെന്ന് എഫ്ഐആർ

കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബറ്. മുഴപ്പിലങ്ങാട് സ്വദേശി സിറാജിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. തിങ്കളാഴ്ച പുലർച്ചെ ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. സ്ഫോടനത്തിൽ വീടിനും മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു.ആർക്കും പരിക്കു പറ്റിയിട്ടില്ല.
സംഭവത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്നാണ് ആരോപണം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എടക്കാട് പൊലീസ് പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. ബോംബെറിഞ്ഞത് സിപിഐഎം പ്രവർത്തകരാണെന്നാണ് എഫ്ഐആർ.
Story Highlights : Bomb thrown at SDPI worker house in Kannur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here