Advertisement

‘വായ്പയെടുത്ത ബാങ്കില്‍ നിന്നും കുടുംബത്തിന് വലിയ സമ്മര്‍ദമുണ്ടായി’, വെളിപ്പെടുത്തി അഫാന്റെ പിതാവ്

March 12, 2025
Google News 1 minute Read
rahim

വായ്പയെടുത്ത ബാങ്കില്‍ നിന്നും കടം വാങ്ങിയ ബന്ധുവില്‍ നിന്നും കുടുംബത്തിന് വലിയ സമ്മര്‍ദ്ദമുണ്ടായെന്ന് വെളിപ്പെടുത്തി അഫാന്റെ പിതാവ് അബ്ദുല്‍ റഹീം. വീട് ജപ്തി ചെയ്യാന്‍ തടസ്സമില്ലെന്ന് വെഞ്ഞാറാമൂട് സെന്‍ട്രല്‍ ബാങ്കിലെ അസിസ്റ്റന്റ് മാനേജര്‍ എഴുതി വാങ്ങിയെന്ന് അബ്ദുല്‍ റഹീം ട്വന്റിഫോറിനോട് പറഞ്ഞു. വീട് വിറ്റ് കടം വീട്ടുന്ന കാര്യം അഫാനുമായി ദിവസങ്ങള്‍ക്ക് മുമ്പ് സംസാരിച്ചിരുന്നെന്നും അബ്ദുല്‍ റഹീം പറഞ്ഞു.

വെഞ്ഞാറാമൂട് സെന്‍ട്രല്‍ ബാങ്കില്‍ നിന്നുമെടുത്ത 15 ലക്ഷം രൂപയുടെ വായ്പ, തട്ടത്തുമലയിലെ ബന്ധുവില്‍ നിന്നും വാങ്ങിയ നാലര ലക്ഷവും സ്വര്‍ണവും. ഇതാണ് തനിക്കറിയാവുന്ന സാമ്പത്തിക ബാധ്യതയെന്ന് അബ്ദുല്‍ റഹീം. ബാങ്കില്‍ നിന്നെടുത്ത വായ്പയടക്കാന്‍ താന്‍ പണം അയച്ചു നല്‍കി. കുറെ തിരികെയടച്ചു. ബാക്കി അടക്കാത്തതിനാല്‍ പിന്നീട് വായ്പ പെരുകി. പണം തിരികെയടക്കാന്‍ ബാങ്കില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെന്ന് അബ്ദുല്‍ റഹീം പറഞ്ഞു. പണം പലിശയ്ക്ക് നല്‍കിയ ബന്ധുവില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കി.

തനിക്കറിയുന്നതിലും ഏറെ എങ്ങനെ കടം പെരുകിയെന്ന് അറിയില്ലെന്ന് അബ്ദുല്‍ റഹീം പറയുന്നു. വീട് വിറ്റ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനെ കുറിച്ചാണ് അഫാനുമായി അവസാനം അബ്ദുല്‍ റഹീം സംസാരിച്ചത്. എന്നാല്‍ ഇതെല്ലാം ജീവിതം ഇങ്ങനെ കീഴ്‌മേല്‍ മറിക്കുമെന്ന് അബ്ദുല്‍ റഹീം കരുതിയില്ല.

Story Highlights : Afan’s father about family’s economic crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here