Advertisement

മാധ്യമലോകത്ത് നാൽപ്പതിന്റെ നിറവിൽ ആര്‍ ശ്രീകണ്ഠന്‍ നായർ ; സംഗീത വിസ്മയം തീർക്കാൻ സിത്താരയും സംഘവും

March 14, 2025
Google News 2 minutes Read

ആര്‍ ശ്രീകണ്ഠന്‍ നായരുടെ മാധ്യമജീവിതത്തിന്റെ നാല്പത് വർഷം ആഘോഷിക്കുന്ന വേളയിൽ പരിപാടിക്ക് മാറ്റ് കൂട്ടാനായി സിത്താരയും സംഘവും .മാര്‍ച്ച് 16 ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുറം ടാഗോർ തീയറ്ററിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോയുടെ ഉദ്ഘാടന രാവിലാണ് സംഗീത വിസ്മയം തീർക്കാനായി സിത്താര കൃഷ്ണകുമാറിന്റെ സംഗീത ബാൻഡായ പ്രൊജക്റ്റ് മലബാറിക്കസ് എത്തുന്നത്.

Read Also: പ്രക്ഷേപണ രം​ഗത്ത് നാൽപ്പതിന്റെ നിറവിൽ എസ്കെഎൻ; ലഹരിവിരുദ്ധ സന്ദേശവുമായി ഞായറാഴ്ച മുതൽ കേരള പര്യടനം

നാല് പതിറ്റാണ്ടായി മലയാളിയുടെ വാര്‍ത്താ മുറിയിൽ ഊര്‍ജസ്വലതയുടെ നാവും മുഖവുമായ ആര്‍ ശ്രീകണ്ഠന്‍ നായര്‍ 14 ജില്ലകളിലും പര്യടനം നടത്തും. മലയാള മാധ്യമരംഗത്തെ എല്ലാ മാറ്റങ്ങള്‍ക്കൊപ്പവും സഞ്ചരിച്ചിട്ടുള്ള വളരെ ചുരുക്കം മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് ട്വന്റിഫോർ ചീഫ് എഡിറ്റർ ആര്‍ ശ്രീകണ്ഠന്‍ നായര്‍. വാര്‍ത്താ അവതരണത്തിലും റിപ്പോര്‍ട്ടിങ്ങിലും കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരാനും വാര്‍ത്തകളുടെ സൂക്ഷ്മാമംശങ്ങള്‍ വിശദീകരിക്കാനും സാങ്കേതികവിദ്യയുടെ നൂതന സാധ്യതകൾ ഉപയോ​ഗപ്പെടുത്താനും ട്വന്റിഫോറിന് കരുത്തായത് ആര്‍ ശ്രീകണ്ഠന്‍ നായരുടെ അനുഭവസമ്പത്താണ്.

വാര്‍ത്തകളെ പാതിവഴിയില്‍ ഉപേക്ഷിക്കാതെ, ദുരിതമനുഭവിക്കുന്നവരെ ട്വന്റിഫോര്‍ കണക്ടിലൂടെ ചേര്‍ത്ത് നിര്‍ത്താനും ശ്രീകണ്ഠന്‍ നായര്‍ക്ക് സാധിച്ചു. നാല്‍പതിന്റെ നിറവില്‍ നേരിട്ട് പ്രേക്ഷകരെ കാണാനെത്തുമ്പോള്‍ സമൂഹത്തിലെ പൊള്ളുന്ന പ്രശ്‌നങ്ങൾ തന്നെയാണ് എസ്കെഎൻ ചർച്ചയാക്കുന്നത്. യുവാക്കളെ കുടുക്കുന്ന അദൃശ്യമായ ലഹരി വലയുടെ കണ്ണികള്‍ കണ്ടെത്താനും നാടിനെ വിറപ്പിക്കുന്ന അക്രമങ്ങൾ ഒഴിവാക്കാനുമുള്ള ക്രിയാത്മകമായ ചര്‍ച്ചകള്‍ റോഡ് ഷോയുടെ ഭാഗമായി നടക്കും.സാധാരണ ജനങ്ങളുടെ അനുഭവങ്ങളും നിര്‍ദേശങ്ങളും പരമാവധി ഏകോപിപ്പിക്കാനാണ് പരിപാടി ലക്ഷ്യമിടുന്നത്.

Story Highlights :Sithara Krishnakumar’s musical band Project Malabaricus will participate in the event SKN @40 roadshow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here