Advertisement

KSRTCയുടെ ദൈനംദിന ചെലവ് കുറയ്ക്കാൻ ക്രിയാത്മക നിർദ്ദേശങ്ങൾ ക്ഷണിച്ച് എംഡി

March 15, 2025
Google News 2 minutes Read
ksrtc

കെഎസ്ആർടിസിയുടെ ദൈനംദിന ചെലവ് കുറയ്ക്കുന്നതിന് ക്രിയാത്മക നിർദ്ദേശങ്ങൾ ക്ഷണിച്ച് എംഡി പി എസ് പ്രമോജ് ശങ്കർ. കെ.എസ്.ആർ.ടി.സിയുടെ ഓരോ യൂണിറ്റിലെയും വർക്ക്ഷോപ്പിലെയും ചെലവ് പരമാവധി കുറച്ച് കോർപ്പറേഷനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റുന്നതിന് ദീർഘവീക്ഷണത്തോടെയുളള നടപടികളാണ് സ്വീകരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിർദേശങ്ങൾ ക്ഷണിച്ചത്.

ട്രേഡ് യൂണിയനുകളിൽ നിന്നും ജീവനക്കാരിൽ നിന്നും കെഎസ്ആർടിസിയുടെ ദൈനംദിന ചെലവ് കുറയ്ക്കുന്നതിനും ഓരോ യൂണിറ്റുകളിലെയും വർക്ക്ഷോപ്പുകളിലെയും ചെലവ് നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനുമുളള ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് ക്ഷണിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകൾക്കും ജീവനക്കാർക്കും നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള വിശദാംശങ്ങൾ അടങ്ങിയ ഉത്തരവ് കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടർ പുറപ്പെടുവിച്ചു.

KSRTCയുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്

കെഎസ്ആർടിസിയുടെ ദൈനംദിന ചെലവ് കുറയ്ക്കുന്നതിന് പ്രയോജനപ്രദമാകുന്ന ക്രിയാത്മകമായ നിർദ്ദേശങ്ങൾ ക്ഷണിച്ചു…
കെ.എസ്.ആർ.റ്റി.സിയുടെയും ഓരോ യൂണിറ്റിലെയും വർക്ക്ഷോപ്പിലെയും ചെലവ് പരമാവധി കുറച്ച് കോർപ്പറേഷനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റുന്നതിന് ദീർഘവീക്ഷണത്തോടെയുളള നടപടികളാണ് സ്വീകരിച്ചുവരുന്നത്.
ഈ അവസരത്തിൽ കെഎസ്ആർടിസിയിലെ ട്രേഡ് യൂണിയനുകളിൽ നിന്നും ജീവനക്കാരിൽ നിന്നും കെഎസ്ആർടിസിയുടെ ദൈനംദിന ചെലവ് കുറയ്ക്കുന്നതിനും ഓരോ യൂണിറ്റുകളിലെയും വർക്ക്ഷോപ്പുകളിലെയും ചെലവ് നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനുമുളള ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് ക്ഷണിച്ചിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകൾക്കും ജീവനക്കാർക്കും നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള വിശദാംശങ്ങൾ അടങ്ങിയ ഉത്തരവ് 14.03.2025 ന് കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടർ പുറപ്പെടുവിച്ചിട്ടുണ്ട്.

Story Highlights : ksrtc md suggestions from trade unions to reduce loss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here