Advertisement

പൂഞ്ഞാറിൽ കഞ്ചാവ് ചെടി കണ്ടെത്തി; എക്സൈസ് സംഘം ചെടി കസ്റ്റഡിയിലെടുത്തു

March 16, 2025
Google News 1 minute Read

കോട്ടയം പൂഞ്ഞാറിൽ കഞ്ചാവ് ചെടി കണ്ടെത്തി. മീനച്ചിലാർ കാവുംകടവ് പാലത്തിന് സമീപത്ത് നിന്നാണ് എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തിയത്. കഞ്ചാവുമായി വിദ്യാർത്ഥി പിടിയിലായ സ്ഥലത്തിന് സമീപത്ത് നിന്നാണ് ചെടി കണ്ടെത്തിയത്. എക്സൈസ് സംഘം സ്ഥലത്ത് എത്തി ചെടി കസ്റ്റഡിയിലെടുത്തു.

35 സെന്റിമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. സംഭവത്തില്‍ എക്‌സൈസ് വിശദമായ അന്വേഷണം ആരംഭിച്ചു. വിദ്യാർഥിയെ കഞ്ചാവുമായി പിടികൂടിയ സംഭവത്തിൽ അന്വേഷണവുമായി എത്തിയപ്പോഴാണ് നാട്ടുകാർ കഞ്ചാവ് ചെടി നിൽക്കുന്ന കാര്യം എക്സൈസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. കഞ്ചാവുമായി പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു പിടിയിലായിരുന്നത്.മറ്റൊരു കേസുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം പരിശോധനയ്ക്കായി പോകുന്നതിനിടെയാണ് വിദ്യാർത്ഥിയെ പിടികൂടിയത്.

Read Also: ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; ബൈക്കിലെത്തിയ യുവാവ് രൂപക്കൂട് തകർത്തു

എക്സൈസിനെ കണ്ടതോടെ കഞ്ചാവ് പൊതി വലിച്ചെറിഞ്ഞ് വിദ്യാർത്ഥി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസിന്റെ പിടിയിലായി. ഇതിനിടെ ബൈക്ക് പിടിച്ചുനിർത്താൻ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. വിദ്യാർഥി വലിച്ചെറിഞ്ഞ ആറ് ഗ്രാം കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. വിദ്യാർത്ഥി ഒമ്പതാം ക്ലാസ് മുതൽ കഞ്ചാവ് ഉപയോഗിച്ച് വന്നിരുന്നതായി എക്സൈസ് പറഞ്ഞു. പ്രശ്നക്കാരനായ ഈ വിദ്യാർത്ഥിയെ മറ്റൊരു സ്കൂളിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നു.

Story Highlights : Cannabis plant found in Poonjar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here