Advertisement

ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; ബൈക്കിലെത്തിയ യുവാവ് രൂപക്കൂട് തകർത്തു

March 16, 2025
Google News 1 minute Read

ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. മയൂർ വിഹാർ ഫേസ് വൺ സെന്റ് മേരീസ് ചർച്ചിലെ രൂപക്കൂട് തകർത്തു. ബൈക്കിൽ എത്തിയ യുവാവ് ആണ് ആക്രമണം നടത്തിയത്. പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ആക്രമണം നടത്തിയ യുവാവിനെ തിരിച്ചറിഞ്ഞു എന്ന് വിവരം.

ഹെൽമറ്റ് ധരിക്കാതെയായിരുന്നു യുവാവ് എത്തിയിരുന്നത്. ഇന്ന് രാവിലെ 11.30ഓടെയാണ് ആക്രമണം ഉണ്ടായത്. സിറോ മലബാര്‍ സഭയുടെ ഡല്‍ഹി ഫരീദാബാദ് രൂപതയുടെ പള്ളിക്ക് നേരെയാണ് ആക്രമണം നടന്നത്. ഇഷ്ടിക ഉപയോഗിച്ച് പള്ളിയുടെ മുന്നില്‍ സ്ഥാപിച്ചിരുന്നു രൂപക്കൂട് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു.

Read Also: ‘രാജ്യത്ത് 163 കോടിയുടെ ലഹരി മരുന്ന് പിടികൂടി’; അന്വേഷണ സംഘത്തെ അഭിനന്ദിച്ച് അമിത് ഷാ

ആക്രമണത്തിന് പിന്നാലെ പള്ളി ഭാരവാഹികൾ ഇവിടേക്കെത്തി തകർന്ന രൂപക്കൂട് പുനർനിർമ്മിക്കുകയായിരുന്നു. കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്നാണ് പള്ളി ഭാരവാഹികൾ പറയുന്നത്. പരാതി നൽകിയാൽ പൊലീസിന്റെ ഭാ​ഗത്ത് നിന്ന് തുടർനടപടികളുണ്ടാകും. വിശദ പരിശോധനക്കായി പൊലീസ് വീണ്ടും സംഭവ സ്ഥലത്തെത്തും.

Story Highlights : Christian church attacked in Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here