Advertisement

SKN40: വിഴിഞ്ഞം തുറമുഖത്തിലെ കാണാകാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച് ഇന്നത്തെ പര്യടനം

March 17, 2025
2 minutes Read
SKN 40 vizhinjam port

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ കാണാകാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച് എസ്‌കെഎന്‍ 40പര്യടനം. വിഴിഞ്ഞം തുറമുഖത്തിന്റെ മാത്രം പ്രത്യേകതയായ ഓട്ടമേറ്റഡ് ക്രെയിന്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തന സംവിധാനങ്ങള്‍ ഉള്‍പ്പടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു. പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തില്‍ രണ്ടാംഘട്ട ശേഷി വര്‍ധിപ്പിക്കല്‍ ഉടന്‍ ആരംഭിക്കുമെന്ന് വിഴിഞ്ഞം തുറമുഖ എം.ഡി – ദിവ്യ എസ് അയ്യര്‍ ട്വന്റിഫോറിനോട് പറഞ്ഞു. (SKN 40 vizhinjam port )

കേരളത്തിന്റെ വരും കാല വികസന സ്വപ്നമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ 24 സംഘത്തെ വിഴിഞ്ഞം പോര്‍ട്ട് മാനേജ്‌മെന്റ് സ്വീകരിച്ചു. പിന്നാലെ തുറമുഖത്തിന്റെ നിര്‍ണ്ണായക പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തേക്ക് ട്വന്റിഫോറിന്റെ ക്യാമറ എത്തി. കപ്പലുകള്‍ നിയന്ത്രിക്കുന്ന വെസ്സല്‍ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം മദ്രാസ് ഐഐറ്റിയുമായി ചേര്‍ന്നു സോഫ്റ്റ്വെയര്‍ വികസിപ്പിച്ചു ഉപയോഗിക്കുന്ന ഏക തുറമുഖം എന്ന പ്രത്യേകത വിഴിഞ്ഞത്ത് മാത്രമേ കാണാനാകൂ.

Read Also: കേരളത്തിന്റെ സ്വപ്‌ന പദ്ധതി സില്‍വര്‍ ലൈന് ഗ്രീന്‍ സിഗ്നല്‍ നല്‍കണം; രാജ്യസഭയില്‍ എ എ റഹീം

ഡോക്കില്‍ കണ്ടെയ്‌നറുകളുടെ നീക്കങ്ങള്‍ തീരുമാനിക്കുന്ന കണ്ടെനര്‍ പ്ലാനിങ് സെന്ററും ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ട്വന്റിഫോറിലൂടെ എത്തി. ഓട്ടമേറ്റഡ് ക്രെയിന്‍ കണ്‍ട്രോളിംഗ് ഉള്ള സൗത്ത് ഏഷ്യയിലെ ആദ്യത്തെ പോര്‍ട്ടാണ് വിഴിഞ്ഞം തുറമുഖം. ക്രെയ്നുകളുടെ റിമോട്ട് ഓപ്പറേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനവും വിഴിഞ്ഞം എം ഡി വിവരിച്ചു. എസ്‌കെഎന്‍ 40പര്യടന സംഘത്തിന് വിഴിഞ്ഞം മാനേജ്മെന്റ് ഉപഹാരവും സമ്മാനിച്ചു.

Story Highlights : SKN 40 vizhinjam port

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top