Advertisement

‘എല്ലാ ജോലികളും ഉടനെ നിർത്തണം’ ; റേഡിയോ ശൃംഖലയായ വോയ്‌സ് ഓഫ് അമേരിക്കയിലെ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ട്രംപ്

March 18, 2025
Google News 2 minutes Read
trump

അമേരിക്കയിലെ ഔദ്യോഗിക റേഡിയോ ബ്രോഡ്കാസ്റ്റിങ് നെറ്റ്‌വര്‍ക്കായ വോയ്‌സ് ഓഫ് അമേരിക്കയുടെ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി ഡൊണാൾഡ് ട്രംപ്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന VOA ജീവനക്കാരെ മാർച്ച് 31 മുതൽ പിരിച്ചുവിടുന്നതായി അറിയിച്ചുകൊണ്ട് ഞായറാഴ്ച ഇമെയിൽ സന്ദേശവും ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വോയ്‌സ് ഓഫ് അമേരിക്കയിലെ ഏകദേശം 1,300 തൊഴിലാളികളോട് അവധിയില്‍ പ്രവേശിക്കാന്‍ ശനിയാഴ്ച, ട്രംപ് ഉത്തരവിട്ടു. യുഎസ് ധനസഹായത്തോടെ പ്രവർത്തിക്കുന്ന റേഡിയോ ശൃംഖലയാണിത്.

“എല്ലാ ജോലികളും ഉടനടി നിർത്തണം” കരാർ ജീവനക്കാർക്ക് ഏജൻസി കെട്ടിടങ്ങളിലേക്കോ സിസ്റ്റങ്ങളിലേക്കോ പ്രവേശിക്കാൻ അനുവാദമില്ലെന്നും ഇമെയിൽ സന്ദേശത്തിൽ വ്യക്തമാക്കുന്നു. റേഡിയോ ഫ്രീ യൂറോപ്പ്, റേഡിയോ ഫ്രീ ഏഷ്യ എന്നിവയ്‌ക്കൊപ്പം മറ്റ് ആറ് ഫെഡറൽ ഏജൻസികളും കൂടി ആതിഥേയത്വം വഹിക്കുന്ന യുഎസ് ഏജൻസി ഫോർ ഗ്ലോബൽ മീഡിയ ( USAGM) യെ ഇല്ലാതാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് വെള്ളിയാഴ്ച ഒപ്പുവച്ചതിന് ശേഷമാണ് ഈ നീക്കം.

Read Also: ഗസ്സയില്‍ വീണ്ടും ഇസ്രയേലിന്റെ വ്യാപക ആക്രമണം; 300 പേര്‍ കൊല്ലപ്പെട്ടു

VOA യുടെ തൊഴിലാളികളിൽ ഭൂരിഭാഗവും കരാറുകാരാണ്. മാത്രമല്ല ഇവരിൽ പല കരാറുകാരും യുഎസ് പൗരന്മാരല്ല, അതായത് യുണൈറ്റഡ് സ്റ്റേറ്റ്സിൽ തൊഴിൽ വിസയിൽ തുടരുന്നവർക്ക് ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതോടെ ഇവിടം വിടേണ്ടിവരും. എന്നാൽ VOA യിലുള്ള മുഴുവൻ സമയ ജീവനക്കാരെ ഉടൻ കമ്പനിയിൽ നിന്ന് ഇതുവരെ പിരിച്ചുവിട്ടിട്ടില്ലെങ്കിൽ പോലും ഇവരിൽ പലരും ഇപ്പോഴും അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ തുടരുന്നവരാണ്. ജോലി ചെയ്യരുതെന്നാണ് ഇവർക്ക് കമ്പനി അധികൃതർ നല്കുന്ന നിർദേശം.

രണ്ടാം ലോകമഹായുദ്ധസമയത്ത് സൃഷ്ടിക്കപ്പെട്ട വോയ്‌സ് ഓഫ് അമേരിക്ക, മാധ്യമ സ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളിലേക്ക് എത്തിച്ചേരുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിക്കപ്പെട്ടത്. ലോകമെമ്പാടും 49 ഭാഷകളിലാണ് വോയ്‌സ് ഓഫ് അമേരിക്ക പ്രേക്ഷേപണം ചെയ്യപ്പെട്ടിട്ടുള്ളത്.

വോയ്‌സ് ഓഫ് അമേരിക്കയുടെ സഹോദര സ്ഥാപനങ്ങളായ റേഡിയോ ഫ്രീ യൂറോപ്പ്/റേഡിയോ ലിബര്‍ട്ടി, മിഡില്‍ ഈസ്റ്റ് ബ്രോഡ്കാസ്റ്റിങ് നെറ്റ്‌വര്‍ക്കുകള്‍ എന്നിവയ്ക്കുള്ള ധനസഹായവും ട്രംപ് ഭരണകൂടം നിര്‍ത്തലാക്കിയിട്ടുണ്ട്. 2023ല്‍ സ്ഥാപനത്തിൽ 3,384 ജീവനക്കാരാണുണ്ടായിരുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തേക്ക് 950 മില്യണ്‍ ഡോളറാണ് കമ്പനി യു.എസ് സര്‍ക്കാരിനോട് ആശ്യപ്പെട്ടത്. എന്നാല്‍ ഫെഡറല്‍ സര്‍ക്കാര്‍ വകുപ്പുകളിലെ ചെലവ് ചുരിക്കലിന്റെ ഭാഗമായി സ്ഥാപനം അടച്ച് പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

Story Highlights : Donald Trump admin begins mass layoffs at Voice of America

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here