Advertisement

‘ഓരോ പാലവും അതിമനോഹരമായ കവിത പോലെ’; തന്റെ കാലത്തെ നിർമ്മിതികളെ പ്രശംസിച്ച് ജി സുധാകരൻ

March 19, 2025
Google News 2 minutes Read

മന്ത്രിയായിരുന്ന തന്റെ കാലത്തെ നിർമ്മിതികളെ പ്രശംസിച്ച് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. ഓരോ പാലവും അതിമനോഹരമായ കവിത പോലെ. പുതിയ പാലങ്ങൾ സന്ദർശിക്കാൻ താൻ പോയിരുന്നു. പാലങ്ങൾ സന്ദർശിക്കാൻ പാർട്ടി അനുമതി വേണ്ട. അങ്ങനെ പലരും എന്നോട് ചോദിച്ചു. കമ്മ്യൂണിസ്റ്റ് മന്ത്രിമാരുടെ വികസനങ്ങൾ നേരിട്ട് കാണുന്നത് നല്ലതാണ്. അതിനു എന്തിനാണ് പാർട്ടിയുടെ അനുമതി എന്നും ജി സുധാകരൻ വ്യക്തമാക്കി.

താൻ പാലം കാണാൻ പോയത് രാഷ്ട്രീയ അടവാണെന്ന് ചില മാധ്യമങ്ങൾ പറഞ്ഞു. പാലം കാണാൻ പോകുന്നത് രാഷ്ട്രീയ അടവ് ആണോ. മുന്നണി അല്ലേ പാലം നിർമ്മിച്ചത് എന്ന് ചിലർ പറയുന്നു. അങ്ങനെ മുന്നണിയായി കൂടി ഇരുന്നാൽ പാലം ഉണ്ടാകുമോ. മന്ത്രിസഭ പണം അനുവദിച്ചാൽ മാത്രം പാലം ഉണ്ടാകുമോ. ആരുടെ കാലത്താണോ നിർമ്മിക്കുന്നത് അത് അവരുടെ കൂടിയാണ്.

ചീത്ത വിളിക്കുകയും ചീത്ത വിളികാർക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുകയാണ് മാധ്യമങ്ങൾ.വികസന പ്രവർത്തനങ്ങൾ കാണാൻ എല്ലാവർക്കും പോകാം. മുൻ മന്ത്രിമാർക്കും പൗരാവകാശം ഉണ്ടെന്നും ജി സുധാകരൻ വിമർശിച്ചു.

തനിക്കെതിരായ സൈബർ ആക്രമണത്തിൽ എഎം ആരിഫിനെ ശെരിവെച്ച് ജി സുധാകരൻ. ചെങ്കൊടി പിടിക്കുന്നവരെല്ലാം കമ്മ്യൂണിസ്റ്റുകൾ അല്ല എന്നായിരുന്നു പ്രതികരണം. ആരിഫ് പറഞ്ഞത് യാഥാർത്ഥ്യമെന്ന് ജി സുധാകരൻ വ്യക്തമാക്കി.

Story Highlights : g Sudhakaran about the bridges on first pinarayi govt.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here