SKN 40; കേരള യാത്ര ഇന്ന് കൊല്ലം ജില്ലയിൽ പര്യടനം ആരംഭിക്കും

ലഹരിക്കും അക്രമത്തിനുമെതിരെ ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന SKN 40 പര്യടനം ഇന്ന് കൊല്ലം ജില്ലയിൽ. നിലമേലിലാണ് ജില്ലയിലെ ആദ്യ സ്വീകരണം. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലായിരിക്കും ലഹരി വിരുദ്ധ സന്ദേശം ഉയർത്തിയുള്ള ഇന്നത്തെ യാത്ര.രണ്ട് ദിവസം കൊല്ലത്തെ പര്യടനത്തിൽ പ്രധാന ഇടങ്ങൾ, വിവിധ സമൂഹങ്ങൾ എന്നിവരുമായി ട്വന്റി ഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ ആശയവിനിമയം നടത്തും.
നിലമേല്‍ ജംഗഷ്‌നില്‍ നിന്ന് ഗുഡ് മോർണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോയോട് കൂടി പര്യടനം ആരംഭിക്കും. രാവിലെ 8.30ന് ചടയമംഗലം, ജടായു പാറയില്‍ യാത്രം എത്തും. തുടര്‍ന്ന് ആയൂരിലേക്കും ഇടമുളയ്ക്കലേക്കും ജനകീയ യാത്ര എത്തും. 10.30ന് അഞ്ചല്‍ ആര്‍ഒ ജംഗ്ഷന്‍ എത്തുന്ന ജനകീയ യാത്ര 11 മണിക്ക് പുനലൂര്‍ എസ്എന്‍ കോളജിലെത്തും.
വൈകിട്ട് ഏഴരക്ക് കൊട്ടരക്കരയില്‍ എത്തുന്ന ജനകീയ യാത്ര രാത്രി 8.30ന് കൊട്ടാരക്കര എംജിഎം സ്‌കൂളില്‍ പ്രൈംടൈം വിത്ത് എസ്‌കെഎന്‍ സംഘടിപ്പിക്കും. ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്നതാണ് SKN40 കേരള യാത്രയുടെ പ്രധാന ലക്ഷ്യം. കേരളത്തിൽ സിന്തറ്റിക് ലഹരി പദാർഥങ്ങൾ ഉൾപ്പെടെ വ്യാപകമാവുകയും അക്രമങ്ങൾ കൂടുകയും ചെയ്യുമ്പോൾ, പ്രതിരോധം തീർക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. അതിനുള്ള ജനകീയ സംവാദ വേദി തുറക്കുകയാണ് ട്വന്റിഫോർ.
ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്നതാണ് SKN40 കേരള യാത്രയുടെ പ്രധാന ലക്ഷ്യം. കേരളത്തിൽ സിന്തറ്റിക് ലഹരി പദാർഥങ്ങൾ ഉൾപ്പെടെ വ്യാപകമാവുകയും അക്രമങ്ങൾ കൂടുകയും ചെയ്യുമ്പോൾ, പ്രതിരോധം തീർക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. അതിനുള്ള ജനകീയ സംവാദ വേദി തുറക്കുകയാണ് ട്വന്റിഫോർ.
വിവിധ മേഖലകളിലുള്ളവരുമായി നേരിട്ട് സംവദിച്ച് സമൂഹത്തെ ഗ്രസിക്കുന്ന പ്രശ്നങ്ങൾക്ക് എതിരെ ജനകീയ മുന്നേറ്റം സാധ്യമാക്കാനുള്ള ഉദ്യമമാണ് എസ്കെഎൻ40 റോഡ് ഷോ. യുവാക്കളെ കുടുക്കുന്ന അദൃശ്യമായ ലഹരി വലയുടെ കണ്ണികള്‍ കണ്ടെത്താനും നാടിനെ വിറപ്പിക്കുന്ന അക്രമങ്ങൾ ഒഴിവാക്കാനുമുള്ള ക്രിയാത്മകമായ ചര്‍ച്ചകള്‍ റോഡ് ഷോയുടെ ഭാഗമായി നടക്കും.
ലഹരിയില്‍ നിന്ന് കുട്ടികളെ തിരികെപ്പിടിക്കാന്‍ മാതാപിതാക്കളെ അണിനിരത്തി കര്‍മപരിപാടികള്‍ ആലോചിക്കും. ഈ ഉദ്യമത്തിൽ നിങ്ങൾക്കും പങ്കുചേരാം. ആർ ശ്രീകണ്ഠൻ നായരുമായി ആശയങ്ങൾ പങ്കുവെക്കാം.
Story Highlights : SKN 40 campaign Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here