Advertisement

വമ്പൻ പദ്ധതിയും ആയി ട്രംപിന്റെ കമ്പനി ഇന്ത്യയിൽ: 2500 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു

March 19, 2025
Google News 2 minutes Read

2500 കോടി രൂപയുടെ വമ്പൻ നിക്ഷേപവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കമ്പനി ഇന്ത്യയിൽ. റിയാലിറ്റി ഫോം ആയ ട്രിബേക്ക ഡെവലപ്പേർസ് ആണ് ഇന്ത്യൻ കമ്പനിയായ കുന്ദൻ സ്പേസസുമായി ചേർന്ന് പുനയിൽ 200500 കോടി രൂപയുടെ ട്രംപ് വേൾഡ് സെന്റർ നിർമ്മിക്കുന്നത്. ഇത് ആദ്യമായാണ് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രംപ് ഓർഗനൈസേഷൻ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് എത്തുന്നത്.

പുനയിലെ 4.3 ഏക്കർ സ്ഥലത്തെ പ്രോജക്ട് 2500 കോടി രൂപയുടെ വില്പന ലക്ഷ്യമിട്ട് ഉള്ളതാണ്. 16 ലക്ഷം സ്ക്വയർ ഫീറ്റിൽ 2 ഗ്ലാസ് ടവറുകളിലായി 27 നിലയിൽ കെട്ടിടം നിർമ്മിക്കും എന്നാണ് വിവരം. ട്രിബേക്ക ഡെവലപ്പേർസിന് 13 പ്രൊജക്ടുകളിലായി 14 ദശലക്ഷം സ്ക്വയർഫീറ്റ് ഏരിയയിൽ 16000 കൂടി രൂപ മൂല്യമുള്ള വോട്ട്ഫോളിയോ ഉണ്ട്.

ഇതോടെ അമേരിക്കയ്ക്ക് പുറത്ത് ട്രംപിന്റെ ബ്രാൻഡ് ചുവടുറപ്പിക്കുന്ന ഏറ്റവും പുതിയ രാജ്യമായി ഇന്ത്യ മാറുകയാണ്. രണ്ട് ടവറുകളിലുമായി ബിസിനസ് ഓഫീസുകളാണ് ലക്ഷ്യം ഇടുന്നത് എന്നാണ് കമ്പനികൾ പുറത്തുവിട്ടിരിക്കുന്ന വിവരം.

Story Highlights : Trump organisation enters Indian market with Rs 2500 crore commercial project in Pune

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here