Advertisement

‘മലങ്കര സഭയിലെ സമാന്തര ഭരണത്തിന് സര്‍ക്കാരും പ്രതിപക്ഷവും പിന്തുണ നല്‍കുന്നു’; പ്രമേയവുമായി ഓര്‍ത്തഡോക്‌സ് സഭ

March 20, 2025
Google News 1 minute Read
malankara

മലങ്കര സഭയില്‍ സമാന്തരഭരണ നീക്കത്തിന് സംസ്ഥാന സര്‍ക്കാരും, പ്രതിപക്ഷവും പിന്തുണ നല്‍കുന്നുവെന്ന് കുറ്റപ്പെടുത്തി ഓര്‍ത്തഡോക്‌സ് സഭ പ്രമേയം. രാഷ്ട്രീയപ്പാര്‍ട്ടികളോടുള്ള സമദൂരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ചിലര്‍ വീഴുമെന്നും മറ്റു ചിലര്‍ വാഴുമെന്നും ഓര്‍ത്തഡോക്‌സ് സഭ മുന്നറിയിപ്പും നല്‍കി

യാക്കോബായ സഭയിലെ പുതിയ കാതോലിക്കാ വാഴിക്കലിനെ ശക്തമായ രീതിയില്‍ തന്നെ ഓര്‍ത്തഡോക്‌സ് സഭ എതിര്‍ത്തിരുന്നു. ഇതിനെ പരോക്ഷമായി പിന്തുണയ്ക്കുന്ന സംസ്ഥാന സര്‍ക്കാരിനെയും സഭാ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി യോഗം കടുത്ത നിലപാടുകളിലേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. വിഷയത്തില്‍ പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാടിനെയും സഭ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മാനേജിംഗ് കമ്മിറ്റി പ്രമേയവും പാസാക്കി. സുപ്രീം കോടതി വിധി പ്രകാരം മലങ്കരസഭയില്‍ ഒരു ശെമ്മാശ്ശനെപ്പോലും വാഴിക്കാന്‍ പാത്രിയര്‍ക്കീസ് ബാവയ്ക്ക് അധികാരമില്ല എന്ന് പ്രമേയത്തില്‍ പറയുന്നു.

സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും നേരിട്ട് അക്രമിച്ചതിനു പിന്നാലെ രാഷ്ട്രീയ മുന്നറിയിപ്പും ഓര്‍ത്തഡോക്‌സ് സഭ നല്‍കുന്നുണ്ട്. സഭാ സമദൂര സിദ്ധാന്തം വെടിഞ്ഞാല്‍ ചിലര്‍ വീഴുമെന്നും ചിലര്‍ വാഴും എന്നുമാണ് മുന്നറിയിപ്പ്.

Story Highlights : Orthodox Church criticizes Kerala Government and Opposition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here