SKN 40: കേരളയാത്രയ്ക്ക് കൊല്ലത്ത് പ്രൗഡഗംഭീര വരവേൽപ്പ്; ലഹരി വിരുദ്ധ പോരാട്ടത്തിൽ അണിചേർന്ന് നൂറുകണക്കിനാളുകൾ

ലഹരിയ്ക്ക് എതിരെ ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ നയിക്കുന്ന കേരളയാത്രയ്ക്ക് രണ്ടാം ദിനം കൊല്ലത്ത് ലഭിച്ചത് പ്രൗഡഗംഭീര വരവേൽപ്പ്. ലഹരി വിരുദ്ധ പോരാട്ടത്തിൽ നൂറുകണക്കിനാളുകളാണ് അണിചേർന്നത്. ക്യാമ്പസുകളെ ലഹരിയിൽ നിന്ന് അകറ്റി നിർത്തുമെന്ന് ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെയും കൊല്ലം എസ് എൻ കോളേജിലെയും വിദ്യാർത്ഥികൾ പറഞ്ഞു.
ട്വന്റി ഫോർ വാർത്തയ്ക്ക് പിന്നാലെ ശാസ്താംകോട്ടയിലെ ദേവസ്വം വസ്തുവിലെ ലഹരി കേന്ദ്രങ്ങളെ കുറിച്ച് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് റിപ്പോർട്ട് തേടി. ശുദ്ധജലത്തിന്റെ നാട്ടിൽ നിന്ന് മോർണിംഗ് ഷോയോടു കൂടി ആരംഭിച്ച ലഹരി വിരുദ്ധ ജാഥയിൽ കണ്ണികളായത് സമൂഹത്തിന്റെ നാനാതുറയിൽ പെട്ട നിരവധിയാളുകളാണ്. ശാസ്താംകോട്ട തടാകക്കരയിലെ മുളങ്കാടിലെ ലഹരി കേന്ദ്രങ്ങളെ തുറന്ന് കാണിച്ചു ട്വന്റിഫോർ. ലഹരി പോരാട്ടങ്ങളുടെ കഥപറഞ്ഞ് എക്സൈസ് ഉദ്യോഗസ്ഥർ യാത്രയുടെ ഭാഗമായി.
Read Also: ഇനി മുതൽ ട്രെയിനിൽ ലോവർ ബർത്ത് എല്ലാവർക്കും കിട്ടില്ല: റെയിൽവേയിലെ പുതിയ മാറ്റം ഇങ്ങനെ
തുടർന്ന് മൺട്രോതുരുത്തിലും നീരാവിലും നൂറുകണക്കിനാളുകൾ ട്വന്റിഫോറിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിൽ അണിചേർന്നു. കൊല്ലം എസ് എൻ കോളേജിൽ എത്തിച്ചേർന്ന കേരള യാത്രയെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് സ്വീകരിച്ചത്. മനയിൽ ഗ്രൗണ്ടിൽ എത്തിയ ലഹരി വിരുദ്ധ ജാഥയിൽ കായിക താരങ്ങളായ കുട്ടികളും ഒപ്പം ചേർന്നു. തുടർന്ന് ഇളംമ്പള്ളൂരിൽ ചേർന്ന ലഹരി വിരുദ്ധ സദസിൽ നിരവധി പേരാണ് പങ്കാളികൾ ആയത്.
Story Highlights : SKN 40 Kerala Yatra led by R. Sreekandan Nair received a grand welcome in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here