Advertisement

ടെസ്‌ലയിൽ വൻ വിവര ചോർച്ച: കാറുടമകളുടെ വിവരങ്ങൾ പരസ്യമാക്കി വെബ്സൈറ്റ്, കോപാകുലനായി ഇലോൺ മസ്ക്

March 20, 2025
Google News 2 minutes Read

അമേരിക്കയിൽ ആകെയുള്ള ടെസ്‌ല കാർ ഉടമകളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു. ഇവ Dogequest എന്ന വെബ്സൈറ്റ് വഴി പുറത്തുവന്നു. അമേരിക്കയിൽ ഇലോൺ മസ്കിന്റെ ഇലക്ട്രിക് വെഹിക്കിൾ കമ്പനിക്കും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും എതിരെ പ്രതിഷേധങ്ങൾ ഉയർന്നു വരുന്നതിനിടയാണ് ഈ വിവര ചോർച്ച.

ടെസ്‌ല ഉടമകളുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവയാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടൊപ്പം ടെസ്‌ല ഡീലർമാരുടെയും ട്രംപ് ഭരണകൂടത്തിലെ അംഗങ്ങളുടെയും പേരുകളും വിലാസവും മൊബൈൽ നമ്പറുകളും പുറത്തുവന്നിട്ടുണ്ട്. അമേരിക്കയിൽ പുതുതായി അധികാരമേറ്റ ട്രംപ് സർക്കാരിനും അതിൽ ഇലോൺ മസ്ക് വഹിക്കുന്ന സുപ്രധാന ചുമതലകൾക്കും എതിരെയുള്ള പ്രതിഷേധമാണ് ഇതെന്നാണ് വിലയിരുത്തൽ.

ടെസ്‌ല കാറുകൾ വിറ്റു എന്ന രേഖ സമർപ്പിച്ചാൽ മാത്രമേ പുറത്തുവിട്ട വിവരങ്ങളിൽ നിന്ന് വ്യക്തികളുടെ പേരുകളും വിലാസങ്ങളും മൊബൈൽ നമ്പറും നീക്കം ചെയ്യുകയുള്ളൂ എന്നാണ് വെബ്സൈറ്റിന്റെ ഭാഗത്തുനിന്നുള്ള അറിയിപ്പ്. അതേസമയം ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഇലോൺ മസ്ക് തന്നെ രംഗത്ത് വന്നിട്ടുണ്ട്. ആഭ്യന്തര ഭീകരവാദം എന്നാണ് തന്റെ കമ്പനിക്കും തനിക്കും എതിരായ ആക്രമണങ്ങളെ വിശേഷിപ്പിക്കുന്നത്.

ട്രംപ് സർക്കാരിൽ ലോൺ മസ്കിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാര്യക്ഷമതാ വകുപ്പ് (DOGE ) ജീവനക്കാരുടെ വിവരങ്ങളും വെബ്സൈറ്റ് പുറത്തുവിട്ടിട്ടുണ്ട് എന്നാണ് വിവരം. ട്രംപ് അധികാരത്തിലെത്തിയ ശേഷം ഈ വകുപ്പ് വഴി ഇലോൺ മസ്ക് ആയിരക്കണക്കിന് സർക്കാർ ജീവനക്കാരെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. ഇതിനെതിരെ അതിരൂക്ഷമായ പ്രതിഷേധമാണ് രാജ്യത്ത് ഉയർന്നിരിക്കുന്നത്.

Story Highlights : website allegedly exposed personal information about Tesla owners amid a wave of attacks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here