Advertisement

SKN 40 കേരള യാത്ര ഇന്ന് പത്തനംതിട്ട ജില്ലയിൽ പര്യടനം ആരംഭിക്കും

March 21, 2025
Google News 2 minutes Read
SKN @40 roadshow campaign against drugs

ലഹരിക്കും അക്രമങ്ങൾക്കും എതിരെ ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന S SKN 40 കേരള യാത്ര ഇന്ന് പത്തനംതിട്ട ജില്ലയിൽ പര്യടനം ആരംഭിക്കും. അടൂരിൽ മോണിംഗ് ഷോയോടെ ആയിരിക്കും പരിപാടി ആരംഭിക്കുക. രണ്ട് ദിവസം നീളുന്ന പത്തനംതിട്ടയിലെ പര്യടനത്തിൽ പ്രധാന ഇടങ്ങൾ, വിവിധ സമൂഹങ്ങൾ എന്നിവരുമായി SKN ആശയവിനിമയം നടത്തും.

രണ്ട് ദിവസം നീളുന്ന ജില്ലയിലെ പര്യടനത്തിൽ കോന്നിയിലും മലയാലപ്പുഴയിലും ലഹരിവിരുദ്ധ സന്ദേശവുമായി യാത്ര എത്തും. രാവിലെ 9.30ന് അടൂര്‍ ഐഎച്ച്ആര്‍ഡി കോളജില്‍ യാത്ര എത്തും. തുടര്‍ന്ന് ഉച്ചക്ക് 12 മണിയോടെ മലയാലപ്പുഴയില്‍ എത്തുന്ന കേരളയാത്ര മുസലിയാര്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ എത്തും. 3 മണിക്ക് കോന്നി എന്‍എസ്എസ് കോളജിലും എത്തും. വൈകിട്ട് ആറു മണിക്ക് പത്തനംതിട്ട നഗരത്തിലേക്ക് എത്തുന്ന ലഹരിവിരുദ്ധ യാത്ര ഏഴ് മണിക്ക് പത്തനംതിട്ട ടൗണ്‍ സ്‌ക്വയറില്‍ പൊതുസമ്മേളനം ചേരും.

Story Highlights : SKN 40 Kerala Yatra to enter in Pathanamthitta district today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here