താമരശേരിയില്‍ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; യുവാവ് ചികിത്സയില്‍

കോഴിക്കോട് താമരശേരിയില്‍ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. താമരശേരി അരയത്തും ചാലില്‍ സ്വദേശി ഫായിസിനെ ആശുപത്രിയിലേക്ക് മാറ്റി. ചുടലമുക്കിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
അമ്മയെയും ഭാര്യയെയും കുഞ്ഞിനെയും കൊല്ലുമെന്ന് പറഞ്ഞ് ഇയാള്‍ വീട്ടില്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുന്നതിനിടയില്‍ എംഡിഎംഎ വിഴുങ്ങി എന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു.ഇയാളെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
അതേസമയം, താമരശേരിയിലെ എം ഡി എം എ വില്‍പ്പന സംഘത്തിലെ പ്രധാനിയെ എക്‌സൈസ് സംഘം കോഴിക്കോട് വച്ചു പിടികൂടി. 58 ഗ്രാം എംഡിഎംഎയുമായാണ് താമരശ്ശേരി അമ്പായത്തോട് സ്വദേശി പുല്ലുമല വീട്ടില്‍ മിര്‍ഷാദ് എന്ന മസ്താന്‍ പിടിയിലായത്. പൊലിസ് പരിശോധനയ്ക്കിടെ എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് പ്രതി മിര്‍ഷാദ്. ലഹരിക്കടിമപ്പെട്ട് അമ്മയെ കൊലപ്പെടുത്തിയ ആഷിക്കിന്റെയും ഭാര്യയെ കൊലപ്പെടുത്തിയ യാസിറിന്റെയും സുഹൃത്താണോ മിര്‍ഷാദെന്നും അന്വേഷിച്ചു വരികയാണ്.
Story Highlights : Young man is suspected of engulfing MDMA in Thamarasserry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here