Advertisement

ലോക്സഭാ മണ്ഡല പുനർനിർണയം; സംസ്ഥാന മുഖ്യമന്ത്രിമാർ രാഷ്ട്രപതിയെ കണ്ട് ആശങ്ക അറിയിക്കും

March 22, 2025
Google News 2 minutes Read

ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. സംസ്ഥാന മുഖ്യമന്ത്രിമാർ രാഷ്ട്രപതിയെ കണ്ട് ആശങ്ക അറിയിക്കും. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിളിച്ചയോഗത്തിലാണ് തീരുമാനം. ആവശ്യമായ ഭരണഘടനാ ഭേദഗതിക്ക് നിർദേശിക്കും. എം പി മാരുടെ കോർ കമ്മിറ്റി രൂപീകരിക്കാനും പാർലമെന്റിൽ കേന്ദ്ര നീക്കത്തെ ചെറുക്കാനും യോ​ഗത്തിൽ തീരുമാനിച്ചു.

മണ്ഡലപുനർനിർണയം 2056 വരെ മരവിപ്പിക്കണമെന്ന് എം കെ സ്റ്റാലിൻ വിളിച്ചയോഗത്തിന്റെ ആവശ്യം. യോ​ഗത്തിൽ 13 പാർട്ടികളാണ് യോ​ഗത്തിൽ പങ്കെടുക്കുന്നത്. തൃണമൂൽ, YSRCP പാർട്ടികൾ പട്ടികയിൽ ഇല്ല. രാജ്യ പുരോഗതിക്ക് സംഭാവന നൽകിയ സംസ്ഥാനങ്ങൾ ഫെഡറലിസം സംരക്ഷിക്കാൻ ഒന്നിച്ച ദിനമായി അടയാളപ്പെടുത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. ജനാധിപത്യവും ഫെഡറൽ ശിലയും സംരക്ഷിക്കാനായാണ് പോരാട്ടമെന്ന് അദേഹം പറഞ്ഞു.

Read Also: പ്രതിഷേധം കടുപ്പിക്കാൻ ആശാവർക്കർമാർ; കൂട്ട ഉപവാസം ഇരിക്കും

മണ്ഡല പുനർനിർണയം നമ്മുടെ പ്രാതിനിധ്യത്തെ ബാധിക്കുമെന്നും അതുകൊണ്ടാണ് ഒന്നിച്ചു എതിർക്കുന്നതെന്നും എംകെ സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനങ്ങൾ ഒന്നിച്ചു വളർന്നാലേ ഫെഡറലിസം നടപ്പാകൂ. മണ്ഡലപുനർനിർണായത്തിന് എതിരല്ല. പക്ഷെ നടപടി ഏകപക്ഷീയം ആകാൻ പാടില്ല. നിലവിലെ സ്ഥിതിയിൽ തസ്മിഴ്നാട്ടിന് എട്ട് സീറ്റ് നഷ്ടമാകുമെന്ന് എംകെ സ്റ്റാലിൻ പറഞ്ഞു.

Story Highlights : Chief Ministers to meet President to express concerns in Delimitation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here